HOME
DETAILS
MAL
എം.എസ്.എഫ് സമരസംഗമം 10ന്
backup
January 06 2019 | 19:01 PM
കോഴിക്കോട്: കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസില്‍ പിന്നാക്ക വിഭാഗങ്ങളുടെ സംവരണ അട്ടിമറിക്കെതിരേ ജനുവരി 10ന് സെക്രട്ടേറിയറ്റിന് മുന്പില് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരസംഗമം സംഘടിപ്പിക്കും. സംവരണ വിരുദ്ധ ലോബികളുമായി ചേര്‍ന്ന് പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക പുരോഗതിയെ തടയിടാനുള്ള പിണറായി സര്‍ക്കാരിന്റെ ശ്രമം പ്രതിഷേധാര്‍ഹമാണ്.
പിന്നാക്ക വിഭാഗങ്ങളെ അകറ്റിനിര്‍ത്തി സവര്‍ണ മേധാവിത്തം തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമമെങ്കില്‍ യോജിച്ച പ്രതിഷേധങ്ങള്‍ക്കു നേതൃത്വം നല്‍കുമെന്ന് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ജന. സെക്രട്ടറി എം.പി നവാസ് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."