ജിഷ്ണുവിന്റെ മരണം: രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 25ലേക്ക് മാറ്റി
തൃശൂര്‍: എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് കേസിലെ രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 25ലേക്ക് മാറ്റി. രണ്ടാം പ്രതിയും പി.ആര്.ഒയുമായ സഞ്ജിത്ത് വിശ്വനാഥന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതാണ് തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി ശനിയാഴ്ചത്തേക്ക് മാറ്റിയത്. ശനിയാഴ്ച കേസ് ഡയറി ഹാജരാക്കാനും കോടതി ഉത്തരവിട്ടു. ജിഷ്ണു കേസില്‍ പ്രമുഖ അഭിഭാഷകനായ സി.പി ഉദയഭാനുവിനെ സ്പെഷല്‍ പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് ഫേസ് ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കേസ് അന്വേഷണത്തിലും, നടത്തിപ്പിലും സര്‍ക്കാര്‍ കൃത്യമായ ജാഗ്രതപുലര്ത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതികള്‍ക്ക് ജാമ്യം ലഭിച്ചാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്ന ആശങ്ക അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുണ്ട്. തൃശൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ ദിവസം പൊലിസ് രേഖപ്പെടുത്തിയ പ്രിന്‍സിപ്പലിന്റെ രഹസ്യ മൊഴി ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."