HOME
DETAILS
MAL
വായനാവാരം: സ്വാഗതസംഘം രൂപീകരമണം ഇന്ന്
backup
June 10 2016 | 21:06 PM
കാഞ്ഞങ്ങാട്: ഗ്രന്ഥശാലാ പ്രവര്‍ത്തനങ്ങളുടെ പ്രചാരകന്‍ പി.എന്‍ പണിക്കരുടെ അനുസ്മരണാര്‍ഥം ജില്ലാ ഭരണകൂടവും പി.എന്‍ പണിക്കര്‍ ഫൗണ്ടഷനും സഹകരിച്ചു സംഘടിപ്പിക്കുന്ന വായനാവാരാചരണത്തിനു ഈ മാസം 19നു തുടക്കമാകും. കാഞ്ഞങ്ങാട് അമ്പലത്തറ കേശവ്ജി സ്മാരക പൊതുജന വായനശാല ആന്റ് ഗ്രന്ഥാലയത്തില്‍ വാരാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം 19നു രാവിലെ 10നു റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. സംഘാടക സമിതി യോഗം ഇന്നു മൂന്നിന് അമ്പലത്തറയില്‍ നടക്കും. ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് മികച്ച അധ്യാപകരെ ആദരിക്കുന്ന ഗുരുവന്ദനം, കവിതാലാപനം എന്നിവയും അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."