കെ.ടി ഹംസ മുസ്‌ലിയാര്‍ക്കും ഫാ. ഷിബുവിനും ഡോ. നജ്മുദ്ദീനും ഡബ്ല്യു.എം.ഒയുടെ ആദരം
മുട്ടില്‍: മനുഷ്യനന്മയും സ്‌നേഹവും പ്രചരിപ്പിക്കുവാനാണ് മതദര്‍ശനങ്ങള്‍ പഠിപ്പിക്കുന്നതെന്ന് സമസ്ത വയനാട് ജില്ലാ പ്രസിഡന്റും മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റുമായ കെ.ടി ഹംസ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. ഡബ്ല്യു.എം.ഒ കെ.ടി ഹംസ മുസ്‌ലിയാര്‍ക്കും ഫാ. ഷിബുവിനും ഡോ. നജ്മുദ്ദീനും ഒരുക്കിയ ആദരത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
സമൂഹ ജീവിതത്തില്‍ വെറുപ്പും ഭയവും പടരുമ്പോള്‍ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഊഷ്മള വികാരങ്ങള്‍ പ്രചരിപ്പിക്കുന്ന ദൗത്യമാണ് മതപുരോഹിതന്മാര്‍ നിര്‍വഹിക്കേണ്ടതെന്ന് റവ. ഫാദര്‍ ഷിബു കുറ്റിപറിച്ചേലും പറഞ്ഞു. ഹൈറുന്നിസ എന്ന പെണ്‍കുട്ടിക്ക് കിഡ്‌നി ദാനമായി നല്‍കി മനുഷ്യ സ്‌നേഹത്തിന്റെ പുതിയ പാഠം സമൂഹത്തിന് നല്‍കിയതിനായിരുന്നു ഫാ. ഷിബുവിനെ ഡബ്ല്യു.എം.ഒ ആദരിച്ചത്.
ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് ഉദ്ഘാടനം ചെയ്തു. ഡബ്ല്യു.എം.ഒ പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി അധ്യക്ഷനായി. ഇവര്‍ക്കൊപ്പം ഡബ്ല്യു.എം.ഒയില്‍ പഠിച്ച് ഡോക്ടറേറ്റ് നേടിയ പി നജ്മുദ്ദീനെയും ആദരിച്ചു. ഡബ്ല്യു.എം.ഒ ജനറല്‍ സെക്രട്ടറി എം.എ മുഹമ്മദ് ജമാല്‍ പുരസ്‌കാരങ്ങള്‍ നല്‍കി.
സംസ്ഥാന തലത്തില്‍ സ്‌കൂള്‍ കലോത്സവത്തിലും കായിക മേളയിലും മികവ് തെളിയിച്ച ഡബ്ല്യു.എം.ഒയിലെ മക്കളായ മുഹമ്മദ് റാഫി, ആദില്‍ വി.പി, ഫൈസല്‍ എന്നിവരെയും ചടങ്ങില്‍ അനുമോദിച്ചു. വി.എ മജീദ്, പി.പി അബ്ദുള്‍ ഖാദര്‍, എം.കെ അബൂബക്കര്‍ ഹാജി, എസ് മുഹമ്മദ് ദാരിമി, എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, പ്രൊഫ. ഫരീദ്, അഡ്വ. എം.സി.എം ജമാല്‍ സംസാരിച്ചു. മായന്‍ മണിമ സ്വാഗതവും പി.കെ അബൂബക്കര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."