കോണ്‍ഗ്രസിനെ മതേതരത്വം പഠിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ വളര്‍ന്നിട്ടില്ല: ചെന്നിത്തല
തേഞ്ഞിപ്പലം: കോണ്‍ഗ്രസിനെ മതേതരത്വം പഠിപ്പിക്കാനാണ് കമ്മ്യൂണിസ്റ്റുകാര്‍ ശ്രമിക്കുന്നതെന്നും അതിന് ഒരു കമ്മ്യൂണിസ്റ്റുകാരനും വളര്‍ന്നിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ജവഹര്‍ലാല്‍ നെഹ്റു സെന്റര്‍ ഫോര്‍ സ്റ്റഡീസ് ആന്‍ഡ് ഡെവലപ്മെന്റ് ഏര്‍പ്പെടുത്തിയ പ്രഥമ നെഹ്റു സെക്യുലര്‍ അവാര്‍ഡ് മുന്‍ മന്ത്രി ആര്യാടന് മുഹമ്മദിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ലെന്നപോലെ ഇപ്പോഴാണ് കോണ്‍ഗ്രസിന്റെ വില ജനങ്ങളറിയുന്നത്. അറുപതു വര്‍ഷം കോണ്‍ഗ്രസ് രാജ്യം ഭരിച്ചപ്പോള്‍ ഒരു ഹിന്ദുവിനേയും മുസ്ലിമിനെയും തമ്മിലടിപ്പിക്കാന്‍ വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കു സാധിച്ചിരുന്നില്ല. പൗരത്വ നിയമ ഭേദഗതിക്ക് അന്ത്യം കാണുന്നതു വരെ കോണ്‍ഗ്രസ് സമരപോരാട്ടത്തിന്റെ മുന്‍ നിരയില്‍ തന്നെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ ഭിന്നിപ്പിച്ച് പാകിസ്താനുണ്ടാക്കാന് നേതൃത്വം നല്കിയ മുഹമ്മദലി ജിന്നയുടെ പാതയാണ് പ്രധാനമന്ത്രി മോദി പിന്തുടരുന്നതെന്ന് ആര്യാടന് മുഹമ്മദ് പറഞ്ഞു. ഇന്ത്യയിലെ മുസ്ലിംകളെ ഉന്മൂലനം ചെയ്യാനാണ് കേന്ദ്രഭരണകൂടത്തിന്റെ ശ്രമം.
ഹിന്ദുക്കളല്ല നമ്മുടെ ശത്രുക്കള്‍. ബി.ജെ.പി, ആര്.എസ്.എസ് സംഘടനകളാണ്. അവര്‍ മുസ്ലിമിന്റെ മാത്രം ശത്രുക്കളല്ല. വിശ്വാസികളായ ഹിന്ദുക്കളുടേയും ശത്രുക്കളാണ്. ഇവര്‍ക്കെതിരേ ജാതിയും മതവും മറന്ന് എല്ലാ മതവിശ്വാസികളും ഒന്നിച്ചണിനിരന്നാണ് പോരാടേണ്ടതെന്നും ആര്യാടന് മുഹമ്മദ് പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."