അമ്മക്കൊലവിളികള്‍
എന്തുകൊണ്ടാണ് സ്വന്തം കുഞ്ഞുങ്ങളെ പെറ്റമ്മമാര്‍ തന്നെ കൊന്നുതള്ളുന്നത് ? പിതാവ് ചവിട്ടിയരക്കുന്നത് ?... അടുത്ത ബന്ധുക്കളോ സുരക്ഷിതത്വത്തിന്റെ കൈകളോ അരിഞ്ഞുവീഴ്ത്തിയവരുടെ കഥകളാണിത്. ആ കൊലവിളികളുടെ തിരക്കഥ തയാറാക്കിയത് അമ്മമാര്‍. വധശിക്ഷ വിധിച്ചതും നൊന്തുപെറ്റ അമ്മമാര്‍ തന്നെ. എന്തുകൊണ്ടാണിത്. ഒരന്വേഷണം ...
ഹംസ ആലുങ്ങല്‍
2018 സെപ്റ്റംബര്‍ രണ്ടണ്ട് ഞായറാഴ്ചയായിരുന്നു. അന്നു പുലര്‍ച്ചെയാണ് ബാലുശ്ശേരി നിര്‍മല്ലൂരില്‍നിന്ന് നവജാത ശിശുവിന്റെയും അമ്മയുടെയും കരച്ചില്‍ പരിസരങ്ങളിലുള്ളവരെല്ലാം കേട്ടത്. പിറ്റേന്ന് നാടുണര്‍ന്നത് ആ ദാരുണമായ കൊലപാതക വാര്‍ത്ത കേട്ടുകൊണ്ടണ്ടായിരുന്നു. കൊല്ലപ്പെട്ടത് നിര്‍മല്ലൂര്‍ പാറമുക്കിലെ വലിയ മലക്കുഴിയില്‍ റിന്‍ഷ (22)യുടെ നവജാത ശിശു. പ്രസവിച്ചയുടനെ കഴുത്തറുത്തു കൊലപ്പെടുത്തിയതാകട്ടെ നൊന്തുപെറ്റ മാതാവ് റിന്‍ഷയും. സംഭവത്തില്‍ റിന്‍ഷയെയും സഹോദരന്‍ റിനീഷിനെയും പൊലിസ് കസ്റ്റഡിയിലെടുത്തു. നാലുവര്‍ഷം മുന്‍പ് ഉള്ള്യേരി സ്വദേശിയുമായിട്ടായിരുന്നു ഇവരുടെ വിവാഹം. രണ്ടണ്ടുവര്‍ഷം മാത്രമേ ആ ബന്ധം മുന്നോട്ടുപോയുള്ളൂ. റിന്‍ഷ വീട്ടില്‍ തന്നെയായിരുന്നു രണ്ടണ്ടു വര്‍ഷത്തോളം. ഇപ്പോള്‍ റിമാന്‍ഡിലാണിവര്‍. റിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടും അവരെ ജാമ്യത്തിലിറക്കാന്‍പോലും ആരുമെത്തിയില്ല. അതുകൊണ്ടണ്ട് ജയിലില്‍ തന്നെ കഴിയുന്നു. ഈ സംഭവമുണ്ടണ്ടായതിന്റെ അടുത്തദിവസം മലപ്പുറം കൂട്ടിലങ്ങാടിയില്‍ നിന്ന് വീണ്ടണ്ടും കേട്ടു, മറ്റൊരു ചോരപ്പൈതലിനെ കഴുത്തറുത്ത് കശാപ്പുചെയ്ത കഥ. കേസില്‍ അറസ്റ്റിലായത് മാതാവും സഹോദരനും തന്നെ. കൂട്ടിലങ്ങാടി ചെലൂര്‍ വിളഞ്ഞിപ്പുലാന്‍ നബീലയും (26) സഹോദരന്‍ ശിഹാബു(28) മാണ് അറസ്റ്റിലായത്. സെപ്റ്റംബര്‍ 17നു വീണ്ടണ്ടും തൃശൂര്‍ ചേര്‍പ്പില്‍ ഒന്നര വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ ദാരുണമായ സംഭവം വീണ്ടും നമുക്കു മുന്‍പിലെത്തി. പൊലിസ് പിടിയിലായത് 34 കാരിയായ മാതാവ് രമ്യ. ഒക്ടോബര്‍ 23 നാണ് താമരശ്ശേരിയില്‍ തൊട്ടിലില്‍ ഉറങ്ങാന്‍ കിടത്തിയ ഏഴുമാസം പ്രായമായ പെണ്‍കുഞ്ഞിനെ വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെണ്ടത്തിയത്. കാരാടി പറച്ചിക്കോത്ത് മുഹമ്മദലിയുടെ മകള്‍ ഫാത്തിമയെ കൊലപ്പെടുത്തിയ കേസില്‍ പിതൃസഹോദര ഭാര്യ ജസീലയെയാണ് അറസ്റ്റ് ചെയ്തത്. മെയ് 16 നായിരുന്നു നാദാപുരത്ത് മൂന്നു വയസുകാരിയെ മാതാവ് ബക്കറ്റില്‍ മുക്കിക്കൊലപ്പെടുത്തിയത്. ഇളയ കുഞ്ഞിനെ കൊലപ്പെടുത്താനും ശ്രമമുണ്ടണ്ടായി. പുറമേരി കക്കംവള്ളിയിലെ കുളങ്ങരത്ത് മുഹമ്മദിന്റെ ഭാര്യ സഫൂറ (25)യാണ് അറസ്റ്റിലായത്. അതേദിവസം വട്ടംകുളത്ത് അമ്മയെയും കുഞ്ഞിനെയും ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെണ്ടത്തി. വട്ടംകുളം തൈക്കാട് മഠത്തില്‍ ബൈജുവിന്റെ ഭാര്യ താരയും മകള്‍ അമേഘയുമാണ് (6) മരിച്ചത്. നാദാപുരത്തെ യുവതി ഇന്നു ജാമ്യത്തിലിറങ്ങിയിരിക്കുന്നു. പക്ഷേ, ഒരിക്കലും തുന്നിച്ചേര്‍ക്കാനാകാത്ത വിധം ആ ബന്ധം ഇഴപിരിഞ്ഞിരിക്കുന്നു.ജില്ലയില്‍ കുഞ്ഞുങ്ങളോടുള്ള ക്രൂരതകളില്‍ വലിയ മുന്നേറ്റമാണുണ്ടണ്ടാകുന്നത്. കൊന്നുതള്ളുക മാത്രമല്ല, വിവധ തരത്തിലുള്ള ക്രൂരതകളും അവരോടു കാണിക്കുന്നു. സ്വന്തത്തില്‍ നിന്നുതന്നെ അവര്‍ക്കുനേരെ കഴുകന്‍ കണ്ണുകള്‍ ഉയര്‍ന്നുവരുന്നു. എന്തുകൊണ്ടണ്ട് സ്വന്തം ചോരയോടിങ്ങനെ കലി തുള്ളുന്നത് ? എന്തുകൊണ്ടണ്ടാണ് ഇവര്‍ക്ക് മക്കളൊരു ഭാരമാകുന്നത് ? അമ്മേ... എന്ന വിളി കേള്‍ക്കുംമുന്‍പ്, അമ്മിഞ്ഞപ്പാലിന്റെ മധുരത്തിനൊപ്പം ചോരപ്പൈതങ്ങളുടെ കഴുത്തില്‍ കത്തി താഴ്ത്തിയ കേസുകളില്‍ അമ്മമാര്‍തന്നെ പ്രതിപ്പട്ടികയില്‍ നിറയുന്നത് ? ചിലര്‍ക്കെങ്കിലും ഉന്മാദത്തില്‍ കുഞ്ഞുങ്ങളെ കൊല്ലുന്ന മാനസികരോഗമായ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ എന്ന വിഷാദരോഗമാവാം.
എങ്കില്‍ എല്ലാവരുടെയും കഥ അങ്ങനെയാണോ...?
അല്ലേയല്ല.
സങ്കടങ്ങള്‍ക്കിടയിലും അരവയറൂണിന്റെ സമൃദ്ധിയെക്കുറിച്ച് മാത്രം സ്വപ്നം കണ്ടണ്ടവരായിരുന്നു പണ്ടണ്ടുകാലത്തെ അമ്മമാര്‍. ജീവിതദുരന്തങ്ങളില്‍ നിന്ന് ചോര കിനിയുമ്പോഴും അവര്‍ കുടിച്ചുവറ്റിച്ചത് എത്രയെത്ര വേദനയുടെ കടലുകളെയാണ്. മാതൃത്വത്തിന്റെ ആ മഹിതജീവിതങ്ങള്‍ എരിഞ്ഞടങ്ങിയത് സ്വന്തം കുഞ്ഞുങ്ങള്‍ തളിര്‍ത്തുപൂക്കട്ടെ എന്നു കരുതിയിട്ടായിരുന്നു. ആ അമ്മമാരുടെ പിന്‍തലമുറക്കാരാണിന്ന് അമ്മിഞ്ഞപ്പാലിന്റെ മധുരത്തിനൊപ്പം പൊന്നോമനകള്‍ക്ക് കാളകൂടവും നല്‍കുന്നത്.
അവര്‍ അരിഞ്ഞുവീഴ്ത്തിയവരുടെ കണക്ക് ഇവിടെ തീരുന്നില്ല. അതേക്കുറിച്ച് നാളെ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."