വിദ്യാര്‍ഥികളെ കയറ്റാത്ത സ്വകാര്യബസ് ജീവനക്കാര്‍ക്കെതിരേ നടപടി വേണം
ചാരുംമൂട്: വിദ്യാര്‍ഥികളെ കയറ്റാത്ത സ്വകാര്യ ബസുകള്‍ക്കെതിരേ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. അധികൃതരുടെ മൗനം ഇവര്‍ക്ക് സഹായകരമാകുന്നു. കെ.പി.റോഡില്‍ രാവിലെ മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുവാന്‍ സ്കൂള്‍ യൂണിഫോമില്‍ സ്റ്റോപ്പുകളില്‍ നിന്ന് കൈകാണിക്കുന്ന വിദ്യാര്‍ഥികളെ കയറ്റാതെ സ്വകാര്യ ബസുകള്‍ പോകുന്ന സ്ഥിതി തുടരുന്നു. നൂറനാട് ഐ.റ്റി.ബി.പി ജങ്ഷന്, പറയംകുളം ജങ്ഷന് തുടങ്ങിയ സ്ഥലങ്ങളില്‍ മണിക്കൂറുകളോളം നേരം വിദ്യാര്‍ഥികള്‍ ബസ് കാത്തുനില്‍ക്കേണ്ട സ്ഥിതിയാണുള്ളത്.
നിരവധി പരാതികള്‍ നല്‍കിയെങ്കിലും ഇനിയും ഇതിന് പരിഹാരമായിട്ടില്ല.
പ്രമുഖ വിദ്യാര്‍ഥി സംഘടനകളും നിസംഗത പാലിക്കുകയാണ്. കഴിഞ്ഞ മാസം ചൈല്‍ഡ് പ്രൊട്ടക്റ്റ് പ്രവര്‍ത്തകര്‍ക്ക് വിദ്യാര്‍ഥികള്‍ പരാതി നല്‍കിയത് മാവേലിക്കര ആര്.ടി.ഒ.ഓഫിസില്‍ നല്കിവിവരം ധരിപ്പിച്ചിരുന്നു.
എന്നാല്‍, മതിയായ ജീവനക്കാര്‍ ഇല്ലാത്തത് പരിശോധനകളെ ബാധിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു. വിദ്യാര്‍ഥികളെ സ്ഥിരമായി കയറ്റാത്ത ചില സ്വകാര്യ ബസ് ജീവനക്കാരും ഉള്ളതായി പരാതി ഉണ്ട്. ചില സ്വകാര്യ ബസുകളില്‍ മാത്രമാണ് വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ യാത്ര ചെയ്യാന്‍ പറ്റുന്നത്. അടിയന്തിരമായി വിദ്യാര്‍ഥികളെ കയറ്റാത്ത സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."