യുപി ഷാഹി മസ്ജിദിലെ സര്‍വ്വേക്കെതിരെ പ്രതിഷേധിച്ച മൂന്ന് പേര്‍ വെടിയേറ്റു മരിച്ചു
ലക്‌നൗ: യുപിയിലെ ഷാഹി ജുമാ മസ്ജിദ് സര്‍വ്വേക്കെതിരെ പ്രതിഷേധിച്ച മൂന്നുപേര്‍ വെടിയേറ്റ് മരിച്ചു. നദീം അഹമ്മദ്, ബിലാല്‍ അന്‍സാരി, എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലിസ് വെടിവെപ്പിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് ആരോപണം. എന്നാല്‍ സമരക്കാര്‍ക്കിടയില്‍ നിന്ന് വെടിവെപ്പുണ്ടായതായി പൊലിസ് പറഞ്ഞു.
ഇന്ന് രാവിലെ ഏഴ് മണി മുതലാണ് കോടതി നിയോഗിച്ച അഭിഭാഷക സംഘം സര്‍വ്വേക്കായി മസ്ജിദിലെത്തിയത്. ഇതിനിടെ ഒരു സംഘം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് സമരക്കാരെ പിരിച്ചുവിടാനായി പൊലിസ് ടിയര്‍ ഗ്യാസും, ലാത്തിച്ചാര്‍ജ്ജും നടത്തി. വെടിയുതിര്‍ത്ത കാര്യം പൊലിസ് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ സമരക്കാര്‍ക്കെതിരെ പൊലിസ് സംഘം വെടിവെക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. നാലായിരത്തിലധികം ആളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ക്ഷേത്രം പൊളിച്ചാണ് പള്ളി നിര്‍മ്മിച്ചതെന്ന ആരോപണം ഉയര്‍ത്തി അഭിഭാഷകനായ വിഷ്ണു ശങ്കര്‍ ജെയിന്‍ എന്നയാള്‍ ജില്ല കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് കോടതി സര്‍വ്വേക്ക് നിര്‍ദേശം നല്‍കിയത്.
Three people who protested against survey in UP Shahi Masjid were shot dead
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."