സ്കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തവരെ തിരിച്ചെടുക്കുന്നതിനെതിരേ രക്ഷിതാക്കള്‍
കൊടുങ്ങല്ലൂര്‍: സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ സ്കൂളില്‍ നിന്നും സസ്പെന്‍ഡ് ചെയ്തവരെ തിരിച്ചെടുക്കുന്നതിനെതിരേ പ്രതിഷേധവുമായി രക്ഷാകര്ത്താക്കള് രംഗത്ത്.
എറിയാട് എ.എം.ഐ.യു.പി സ്കൂളിലെ രണ്ട് അധ്യാപകരെയും ഒരു ഓഫിസ് ജീവനക്കാരിയെയുമാണ് സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്തത്.
പ്രധാന അധ്യാപികയുടെ വ്യാജ ഒപ്പിട്ട് വായ്പ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ടായിരുന്നു സസ്പെന്ഷന്. എന്നാല്‍ മാനേജ്മെന്റിന്റെ തീരുമാനം വിദ്യാഭ്യാസ വകുപ്പ് തിരുത്തുകയായിരുന്നു.
തുടര്‍ന്ന് കോടതി വിധിയുടെ പിന്‍ബലത്തില്‍ അധ്യാപകരും ജീവനക്കാരിയും ജോലിയില്‍ തിരിച്ചു കയറാന്‍ നീക്കം നടത്തുന്ന സാഹചര്യത്തിലാണ് രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
അച്ചടക്ക നടപടിക്ക് വിധേയരായവരെ ജോലിയില്‍ തിരിച്ചെടുക്കരുതെന്നാവശ്യപ്പെട്ട് പി.ടി.എയുടെ നേതൃത്വത്തില്‍ രക്ഷിതാക്കള്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്ക് ഭീമ ഹരജി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."