ഭാര്യയെ ഉപേക്ഷിച്ച ഭര്‍ത്താവിനും കുടുംബത്തിനുമെതിരേ കേസെടുക്കാന്‍ പൊലിസ് നിര്‍ദേശം
കുന്നംകുളം: ഇതര മതസ്ഥനെ വിവാഹം കഴിച്ചതുമൂലം സ്വന്തം വീട്ടുകാര്‍ ഉപേക്ഷിക്കപെട്ട യുവതിയെ നിരാകരിച്ച ഭര്‍ത്താവിനും കുടംബത്തിനുമെതിരേ കേസെടുക്കാന്‍ പൊലിസ് നിര്‍ദേശം. കുന്നംകുളം എ.സി.പി സിനോജ്് സംഭവത്തില്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി. മുവാറ്റു പുഴ സ്വദേശിയായ യുവതിയാണ് തന്റെ ഭര്‍ത്താവ് പഴയന്നൂര്‍ സ്വദേശി സനൂപിനെതിരേ പരാതി നല്‍കിയത്. പഴയന്നൂര്‍ സ്വദേശി സനൂപും മുവാറ്റുപുഴ സ്വദേശിനിയും തമ്മില്‍ 2018 ഒക്ടോബര്‍ അഞ്ചിനാണ് രജിസ്റ്റര്‍ വിവാഹം ചെയ്തത്.
ഹൈദരാബാദില്‍ നഴ്‌സായ യുവതിയും ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന സനൂപും തമ്മിലുള്ള പരിചയം പ്രണയമായി മാറുകയായിരുന്നു. ഇതിനിടെ യുവതിയുടെ പക്കല്‍ നിന്നും പണവും ആഭരണങ്ങളും സനൂപ് വാങ്ങിയതായും യുവതി പറഞ്ഞു. പിന്നീട് വിവാഹഘട്ടത്തിലെത്തിയപ്പോഴേക്ക് സനൂപ് ജോലി രാജിവച്ച് നാട്ടിലെത്തി. പിന്നീട് സനൂപ് വിവാഹം കഴിക്കാനാഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് ഒക്ടോബറില്‍ യുവതി പഴയന്നൂര്‍ പൊലിസില്‍ പരാതി നല്‍കി. ഒത്തുതീര്‍പ്പിന്റെ ഫലമായി സനൂപിന്റെ അച്ഛന്‍ മുന്‍കൈ എടുത്ത് രജിസ്റ്റര്‍ വിവാഹം നടത്തിക്കൊടുത്തെങ്കിലും ഇത് നിയമനടപടിയില്‍ നിന്നും ഒഴിവാക്കാന്‍ വേണ്ടി തന്നെ കമ്പളിപിക്കുകയായിരുന്നുവെന്ന് പിന്നീടാണ് ബോധ്യപെട്ടത്.
വിവാഹ ശേഷം ഹൈദരാബാദില്‍ ജോലിക്കായ പോയ യുവതിയോടെ പണവും ആഭരണങ്ങളും വാങ്ങുകയും പിന്നീട് ബന്ധം തുടരാന്‍ താല്‍ര്യമില്ലെന്ന് അറിയിക്കുകയുമായിരുന്നുവത്രെ. ഡിസംബര്‍ 25 നായിരുന്നു യുവതിയെ കാണാന്‍ സനൂപ് സുഹൃത്തിനൊപ്പം ഹൈദരാബാദിലെത്തിയത്. പണവും സ്വര്‍ണവും വാങ്ങിയ ശേഷം തന്നെ ഉപദ്രവിച്ചതായും യുവതി പറയുന്നു.
സനൂപിനെക്കുറിച്ച് യാതൊരു വിവരവും ഇല്ലാത്തതിനാല്‍ ഭര്‍ത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് പൊലിസില്‍ പരാതി നല്‍കി. ഭര്‍ത്താവിന്റെ വീട്ടിലേക്ക് ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി എത്തിയപ്പോഴാണ് വീട്ടില്‍ കയറ്റാതെ പുറത്തു നിര്‍ത്തിയത്. രണ്ടു ദിവസം രാത്രി പുറത്തുതന്നെയാണ് കഴിയേണ്ടിവന്നത്. സംഭവം അറിഞ്ഞ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഇടപെട്ടിരുന്നു. തുടര്‍ന്നാണ് ഇരു വിഭാഗത്തേയും കുന്നംകുളം എ.സി.പി ഓഫിസിലേക്ക് വിളിച്ചത്. എന്നാല്‍ സനൂപും ബന്ധുക്കളും വരാന്‍ തയാറായില്ല. ഇതോടെയാണ് സനൂപിനെതിരേ കേസടുക്കാന്‍ നിര്‍ദേശിച്ചത്. യുവതി വാര്‍ഡ് മെംബര്‍ സുജാതയുമൊത്തായിരുന്നു എ.സി.പി ഓഫിസിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."