ഗവര്‍ണര്‍ക്ക് മോദിയെയും അമിത് ഷായെയും പ്രീതിപ്പെടുത്താനുള്ള അമിതാവേശമെന്ന് സുധീരന്
തിരുവനന്തപുരം: മോദി, അമിത് ഷാ ദ്വയങ്ങളെ പ്രീതിപ്പെടുത്താനുള്ള അമിതാവേശത്തില്‍ സ്വന്തം നില മറന്നുകൊണ്ടുള്ള പ്രകോപനപരമായ അഭിപ്രായപ്രകടനങ്ങളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നടത്തുന്നതെന്ന് കെ.പി.സി.സി മുന്‍പ്രസിഡന്റ് വി.എം സുധീരന്.
ഇത് ഗവര്‍ണറെ ജനമധ്യത്തില്‍ പരിഹാസ്യമായ നിലയിലേക്ക് എത്തിച്ചിരിക്കുകയാണ്. ഗവര്‍ണര്‍ കേവലം നോമിനല്‍ ഹെഡ് ഓഫ് ദി സ്റ്റേറ്റ് ആണെന്നത് സാമാന്യമായി ആര്‍ക്കും അറിയാവുന്നതാണ്. മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് എന്നും ശരിയായി ചിന്തിക്കുന്ന ഏവര്‍ക്കും അറിയാം. അത്യാവശ്യം ചില കാര്യങ്ങളില്‍ മാത്രമേ ഗവര്‍ണര്‍ക്ക് വിവേചനാധികാരമുള്ളൂ. അതൊക്കെ സുപ്രിംകോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതുകൊണ്ട് ഭരണഘടനപരമായി തനിക്കുള്ള അധികാര അവകാശങ്ങളെക്കുറിച്ച് ഗവര്‍ണര്‍ കൂടുതലായി പഠിക്കണമെന്നും അതല്ലെങ്കില്‍ ഗവര്‍ണര്‍ പദവി തലയ്ക്കു പിടിച്ച മുന്‍ രാഷ്ട്രീയക്കാരന്റെ വകതിരിവില്ലാത്ത ദുര്നടപടികളായിട്ടേ ജനങ്ങള്‍ ഇതിനെയെല്ലാം വിലയിരുത്തുകയുള്ളൂവെന്നും സുധീരന് പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."