HOME
DETAILS
MAL
നോമ്പ് ത്യാഗത്തിന്റെ ഉത്തമ ഉദാഹരണം
backup
June 10 2016 | 23:06 PM
ആത്മ സമീപനത്തിന്റെ മാര്ഗ്ഗത്താല് ജീവിത വിശുദ്ധി നേടുന്നതിനൊപ്പം മനുഷ്യ സ്നേഹത്തിന്റെ മനോഹരമായ മാതൃക രചിക്കുന്ന മാസമാണ് റമദാന് മാസം.
സൃഷ്ടാവിന്റെ കല്‍പ്പനകള്‍ അനുസരിച്ച് വേദനിക്കുന്നവരെയും കണ്ണീരൊഴുക്കുന്നവരെയും സഹായിക്കാന്‍ വിശ്വാസി സമൂഹം കൂടുതല്‍ സമയം ചെലവഴിക്കുന്ന സമയമാണിത്. മനുഷ്യന്റെ നിത്യ ജീവിതത്തിലേക്കുള്ള പാതയൊരുക്കാന്‍ കൂടി ഈ പുണ്യമാസം സഹായിക്കുന്നു. റമദാന് മാസത്തെ കടുത്ത ത്യാഗങ്ങളും മനോഭാവവും ഏറെ പ്രശംസനീയമാണ്.
സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സേവനം ചെയ്യുന്നവരുടെ റമദാന് നോമ്പ് അനുഷ്ഠാനങ്ങള്‍ മറ്റു വിഭാഗക്കാര്‍ക്കും ഏറെ പ്രചോദനം നല്കുന്നു.
ത്യാഗങ്ങളുടെ ഉദാഹരണമാണ് നോമ്പ് അനുഷ്ഠിക്കുന്ന ഈ സഹോദരങ്ങള്‍ എന്നു പറയാതെ വയ്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."