ലിവര്‍പൂള്‍ പുറത്ത്
ലണ്ടന്‍: വോള്‍വ്സിനോട് പരാജയപ്പെട്ട് എഫ്.എ കപ്പ് ടൂര്‍ണമെന്റില്‍നിന്ന് ലിവര്‍പൂള്‍ പുറത്ത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 2-1 നായിരുന്നു വോള്‍വ്സ് ലിവര്‍പൂളിനെ പരാജയപ്പെടുത്തിയത്.
38-ാം മിനുട്ടില്‍ റൗള്‍ ജിമെനസാണ് വോള്‍വ്സിന്റെ ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിക്ക് ശേഷം ഡിവോക്ക് ഒറിഗിയുടെ ഗോളിലൂടെ ലിവര്‍പൂള്‍ സമനില പിടിച്ചു. എന്നാല്‍ 55-ാം മിനുട്ടില്‍ വോള്‍വ്സ് താരം റൂബന്‍ നവാസിന്റെ ഗോളിലൂടെ വോള്‍വ്സ് മുന്നിലെത്തുകയായിരുന്നു. ഗോള്‍ തിരിച്ചടിച്ച് സമനില പിടിക്കാന്‍ ലിവര്‍പൂള്‍ കിണഞ്ഞുശ്രമിച്ചെങ്കിലും കഴിയാതെ ടൂര്‍ണമെന്റില്‍നിന്ന് പുറത്താവുകയായിരുന്നു. വോള്‍വ്സിന്റെ ഹോം ഗ്രൗണ്ടിലായിരുന്നു മത്സരം നടന്നത്. വോകിങും വാട്ഫോര്‍ഡും തമ്മിലുള്ള മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വാട്ഫോര്‍ഡ് ജയിച്ചു. മറ്റൊരു മത്സരത്തില്‍ 2-1 എന്ന സ്കോറിന് ഓള്‍ഡാം ഫുള്‍ഹാമിനെ പരാജയപ്പെടുത്തി. മില്വാളിനെതിരായ മത്സരത്തില്‍ 2-1 എന്ന സ്കോറിന് ഹള്‍ സിറ്റി പരാജയപ്പെട്ടു. മറ്റൊരു മത്സരത്തില്‍ ന്യൂ പോര്‍ട്ട് കൗണ്ടി 2-1 എന്ന സ്കോറിന് ലെസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."