HOME
DETAILS

ഐ.എസ്.ആര്‍.ഒ ചാരക്കേസ്: ഹരജി ഏപ്രിലിലേക്കു മാറ്റി

  
backup
February 23, 2017 | 7:10 PM

%e0%b4%90-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%92-%e0%b4%9a%e0%b4%be%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%b9%e0%b4%b0%e0%b4%9c



ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ ചാരക്കേസ് അന്തിമവാദത്തിനായി സുപ്രിംകോടതി ഏപ്രിലിലേക്കു മാറ്റി. കേസില്‍ എതിര്‍സത്യവാങ്മൂലം നല്‍കുന്നതിന് പ്രതിഭാഗം കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
ചാരക്കേസ് അന്വേഷിച്ച കേരളാ മുന്‍ ഡി.ജി.പി സിബി മാത്യൂസ്, കെ.കെ ജോഷ്വ, എസ്. വിജയന്‍ എന്നീ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് ഐ.എസ്.ആര്‍.ഒയിലെ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ ആണ് സുപ്രിംകോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച സുപ്രിംകോടതി, ഇക്കാര്യത്തില്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് 2015 ജൂലൈയില്‍ സിബി മാത്യൂസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസയച്ചിരുന്നു. ഇതിന് മറുപടി നല്‍കാന്‍ സാവകാശം വേണമെന്ന സിബി മാത്യൂസിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. എന്നാല്‍ ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍, വിശദീകരണം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് സിബി മാത്യൂസിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടു. ഈയാവശ്യം ദീപക് മിശ്രയുടെ ബെഞ്ച് അനുവദിക്കുകയായിരുന്നു.
ഏപ്രില്‍ രണ്ടാംവാരം കേസ് പരിഗണിക്കുമെന്നും അപ്പോള്‍ ഹരജിയില്‍ വിശദമായി വാദംകേള്‍ക്കുമെന്നും മൂന്നംഗബെഞ്ച് അറിയിച്ചു. ജസ്റ്റിസുമാരായ എ.എം. ഖന്‍വില്‍ക്കര്‍, എം. ശാന്തനഗൗഡര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അറബിക്കടലിന് മുകളില്‍ കാണാതായ പാക് ചരക്കുവിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി, ജീവനക്കാർക്കായി തിരച്ചിൽ

International
  •  15 days ago
No Image

രാമക്ഷേത്ര തട്ടിപ്പില്‍ ചമ്പത് റായിക്കെതിരേ തെളിവുണ്ടായിട്ടും അനങ്ങാതെ എസ്.ഐ.ടി, സംരക്ഷിക്കാന്‍ നീക്കമെന്ന് ആരോപണം

National
  •  15 days ago
No Image

രാമക്ഷേത്ര ഭരണത്തിൽ ധൂര്‍ത്തും കെടുകാര്യസ്ഥതയും, കോടികൾ അനധികൃതമായി ചെലവിട്ടെന്നും ആരോപണം

National
  •  15 days ago
No Image

അയോധ്യ രാമക്ഷേത്ര തട്ടിപ്പ്: സംഘ്പരിവാർ ‌നേതാക്കളുടെ സ്വത്ത് സമ്പാദനം തിരിച്ചടിയാവും

National
  •  15 days ago
No Image

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; അഞ്ച് പേർ കാണാമറയത്തു തന്നെ

Kerala
  •  15 days ago
No Image

ഇന്ന് മുതൽ ക്വാർട്ടർ പോരാട്ടം, ആദ്യ മത്സരത്തിൽ ഫ്രാൻസ് മൊറോക്കോയെ നേരിടും

International
  •  15 days ago
No Image

ഖാംനഇയുടെ ഭൗതികദേഹം ഇന്ന് ഖബറടക്കും

International
  •  16 days ago
No Image

അതിർത്തിയിൽ പരിശോധന ശക്തമാക്കും; 'ഓപ്പറേഷൻ തൂഫാന്' പൂർണ്ണ പിന്തുണയുമായി കർണാടക സർക്കാർ

National
  •  16 days ago
No Image

മഴക്കെടുതി: വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സമസ്ത മദ്രസകൾക്ക് നാളെ അവധി

Kerala
  •  16 days ago
No Image

ഹോര്‍മുസില്‍ ആക്രമണം; 'അല്‍ റികയ്യാത്ത്' കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരെന്ന് നഖിലാത്ത്

qatar
  •  16 days ago