HOME
DETAILS

വടകരയില്‍ കേടായ തെരുവുവിളക്കുകള്‍ നന്നാക്കാന്‍ നടപടിയില്ല

  
backup
January 09, 2019 | 1:57 AM

%e0%b4%b5%e0%b4%9f%e0%b4%95%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%9f%e0%b4%be%e0%b4%af-%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%81%e0%b4%b5%e0%b4%bf

വടകര: നഗരസഭാ പരിധിയില്‍ കേടായ തെരുവു വിളക്കുകള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തി അനന്തമായി നീളുന്നു. നഗരസഭയിലെ 47 വാര്‍ഡുകളിലും ഭൂരിഭാഗം തെരുവുവിളക്കുകളും കത്തുന്നില്ല. ചില വാര്‍ഡുകളില്‍ തെരുവു വിളക്കുകള്‍ പൂര്‍ണമായും കണ്ണടിച്ചിരിക്കുകയാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി തെരുവു വിളക്കുകള്‍ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി പൂര്‍ണമായും നിലച്ചിരിക്കുന്നു. പൊതുജനങ്ങള്‍ വലിയ തോതിലുള്ള പരാതിയാണ് ഈ വിഷയത്തില്‍ ഉന്നയിക്കുന്നതെന്ന് കൗണ്‍സിലര്‍മാര്‍ പറയുന്നു.
കടകളില്‍ നിന്നുമുള്ള വെളിച്ചം ഓഫ് ചെയ്താല്‍ പൂര്‍ണമായി ഇരുട്ടിലാവുകയാണ് ഇപ്പോള്‍ നഗരം. ഇതിനാല്‍ തന്നെ സാമൂഹ്യ വിരുദ്ധര്‍ക്കും പിടിച്ചു പറിക്കാര്‍ക്കും ഇത് അനുഗ്രഹമായിരിക്കുകയാണ്. പുലര്‍ച്ചെ ട്രെയിനുകളിലും മറ്റുമെത്തുന്നവര്‍ ഭീതിയോടെയാണ് വഴി നടക്കുന്നത്.
തെരുവുവിളക്കുകള്‍ മാറ്റി സ്ഥാപിക്കാത്തത് പല തവണ നഗരസഭയില്‍ പ്രതിപക്ഷ പ്രതിഷേധത്തിന് വിഷയമായിരുന്നു. എന്നാല്‍ ഇതുവരെ ഒരു നടപടിയും നഗരസഭയുടെ ഭാഗത്തു നിന്നുണ്ടായില്ല. ഇതിനിടെ ടെന്‍ഡര്‍ നടപടികള്‍ നീണ്ടു പോവുകയുമാണ്. ടെന്‍ഡര്‍ എടുക്കാന്‍ ഒരാള്‍ മാത്രം എത്തിയതിനാല്‍ വീണ്ടും ടെന്‍ഡര്‍ വിളിക്കാനാണ് നഗരസഭയുടെ തീരുമാനം.
ഭൂരിഭാഗം തെരുവുവിളക്കുകളും കണ്ണടച്ചിട്ടും വൈകി മാത്രം ടെന്‍ഡര്‍ നടപടികളുമായി മുന്നോട്ട് പോയത് കൊണ്ടാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളായതെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബി.ജെ.പിക്ക് എതിരെ എല്ലാ പാർട്ടികളും ഭിന്നത മറന്ന് ഒന്നിച്ച് പോരാടണമെന്ന് മമത ബാനർജി

latest
  •  3 days ago
No Image

ഹൂത്തികളുടെ ആരോപണങ്ങൾ തള്ളി സഊദി; സമുദ്ര ഗതാഗതം സംരക്ഷിക്കുമെന്ന് മുന്നറിയിപ്പ്

Saudi-arabia
  •  3 days ago
No Image

സിജെപി സമരത്തിന് കോൺഗ്രസിന്റെ പരസ്യ പിന്തുണ: പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച്; രാഹുലും പ്രിയങ്കയും ഉൾപ്പെടെയുള്ള മുൻനിര നേതാക്കൾ അറസ്റ്റിൽ

National
  •  3 days ago
No Image

'ലഹരി മാഫിയയുടെ വേരറുക്കും'; ഓപ്പറേഷന്‍ തൂഫാനില്‍ 50 ദിവസത്തിനിടെ 7,600ലധികം അറസ്റ്റ്

Kerala
  •  3 days ago
No Image

പൊലിസ് വാഹനത്തില്‍ മദ്യക്കുപ്പി കണ്ടെത്തിയ സംഭവം: റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടിയെന്ന് ആഭ്യന്തരമന്ത്രി

Kerala
  •  3 days ago
No Image

അനധികൃത പണമിടപാട്; ഏഷ്യൻ സ്വദേശിയെ നാടുകടത്താൻ ഉത്തരവിട്ട് ഷാർജ കോടതി

uae
  •  3 days ago
No Image

രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തു, പ്രധാനമന്ത്രിയുടെ വീടിന് മുന്നില്‍ പൊലിസ് നടപടി

latest
  •  3 days ago
No Image

കരുവന്നൂർ ബാങ്ക് കള്ളപ്പണ ഇടപാട് കേസ്; സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് ജാമ്യം അനുവദിച്ച് കോടതി

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് വൈദ്യുതി വീണ്ടും നിയന്ത്രണം; വൈകീട്ട് അരമണിക്കൂറിലധികം വൈദ്യുതി മുടങ്ങും

Kerala
  •  3 days ago
No Image

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് പൊലിസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Kerala
  •  3 days ago

No Image

'വിദ്യാര്‍ഥികള്‍ക്ക് നേരെ നടത്തിയ ക്രൂരതകള്‍ക്ക് മറുപടി പറയണം' മോദിയുടെ വസതിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി രാഹുല്‍ ഗാന്ധി ഉള്‍പെടെ കോണ്‍ഗ്രസ് നേതാക്കള്‍, സിജെപി സമരത്തിന് കോണ്‍ഗ്രസിന്റെ ഐക്യദാര്‍ഢ്യം

National
  •  3 days ago
No Image

21-ാം വയസിലെ ചരിത്ര നേട്ടം മുതല്‍ അവിശ്വാസ പ്രമേയം വരെ; പാലായിലെ ജെന്‍സീ ചെയര്‍പേഴ്‌സണ്‍ ദിയ ബിനുവിന് ആറ് മാസം കൊണ്ട് പടിയിറക്കം

Kerala
  •  3 days ago
No Image

'ആശങ്കകള്‍ അവഗണിക്കാന്‍ കഴിയില്ല': സോനം വാങ്ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ച് കോടതി

National
  •  3 days ago
No Image

'20 വിദ്യാര്‍ഥികളുടെ മരണത്തിന് കാരണക്കാരനായ ഒരു ധര്‍മേന്ദ്ര പ്രധാനെ രക്ഷിക്കാന്‍ നിരവധി വിദ്യാര്‍ഥികളുടെ രക്തം ചിന്തുന്നു'  അഭിജീത് ദീപ്‌കെ; പ്രക്ഷോഭ പാതയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സി.ജെ.പി

National
  •  3 days ago