HOME
DETAILS
MAL
പൗരത്വ നിയമ ഭേദഗതി: കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ പ്രമേയം ഹൈക്കോടതി തടഞ്ഞു
backup
January 21 2020 | 18:01 PM
കൊച്ചി: കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രമേയം അവതരിപ്പിക്കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ. പ്രമേയാവതരണം ഹൈക്കോടതി മൂന്ന് ആഴ്ചത്തേക്ക് സ്റ്റേ ചെയ്തു. കാസര്‍കോട് ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് വകുപ്പ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫരീദ സക്കീര്‍ ആണ് ജില്ലാപഞ്ചായത്തില്‍ യു.ഡി.എഫ് പ്രമേയത്തിന് അനുമതി തേടി കത്തുനല്‍കിയിരുന്നത്.
ബി.ജെ.പി കാസര്‍കോട് ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത് അഡ്വ. വി. സജിത്കുമാര്‍ മുഖേന നല്കിയ ഹരജിയിലാണ് നടപടി. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തെ സംബന്ധിച്ച് പ്രമേയം പാസാക്കാന്‍ ജില്ലാ പഞ്ചായത്തിന് അധികാരമില്ലെന്നു ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."