അരമൂക്കുമായി നാടുവിടേണ്ടിവന്ന സര്‍ സി.പിയുടെ ചരിത്രം ഗവര്‍ണര്‍ വായിക്കണം: കെ. മുരളീധരന്‍
കോഴിക്കോട്: ഗവര്‍ണറെ നിര്‍ത്തേണ്ട ദിക്കില്‍ നിര്‍ത്താന്‍ മുഖ്യമന്ത്രി ധൈര്യം കാണിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. അധികം കയറി വിലസരുതെന്ന് ഗവര്‍ണറോട് പറയണം. ലക്ഷ്മണ രേഖ കടക്കുമ്പോള്‍ മുഖ്യമന്ത്രി ശക്തിയായി പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാര്യങ്ങള്‍ ചെയ്യാനുള്ള ചങ്കൂറ്റം ഉണ്ടെന്ന് ഗവര്‍ണറോടു പറയാന്‍ മുഖ്യമന്ത്രിക്കു സാധിക്കണം. ഗവര്‍ണറോടുള്ള നിലപാടില്‍ ഒ.രാജഗോപാലിന്റെ നട്ടെല്ലെങ്കിലും മുഖ്യമന്ത്രി കാണിക്കണം. പൗരത്വ നിയമ ഭേദഗതിക്കെതിക്കെതിരേ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ നടത്തിയ ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍.
അരമൂക്കുമായി നാടുവിടേണ്ടിവന്ന സര്‍ സി.പിയുടെ ചരിത്രം ഗവര്‍ണര്‍ വായിക്കണം. എം.എല്‍.എമാര്‍ ഐകകണ്‌ഠ്യേന പാസാക്കിയ നിയമത്തിന് ക്രിമിനല്‍ സ്വഭാവമുണ്ടെന്ന് ഗവര്‍ണര്‍ പറയുമ്പോള്‍ അയാളെ ഗവര്‍ണര്‍ എന്നു വിളിക്കാന്‍ പറ്റുമോ.പൗരത്വ നിയമ ഭേദഗതി അറബിക്കടലില്‍ മുക്കണമെന്ന കാര്യത്തില്‍ യാതൊരു അഭിപ്രായവ്യത്യാസവുമില്ല. പൗരത്വ നിയമത്തിനെതിരെ മുന്നോട്ടുപോകുന്നവരുമായി സഹകരിക്കാന്‍ തയാറാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. മൂന്നുമാസം മുന്‍പുവരെ കുഴപ്പാക്കാരായിരുന്ന ശിവസേനയെ വരെ മാറ്റാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ഗവര്‍ണര്‍ക്ക് മറുപടി പറയാന്‍ കഴിയാത്ത മുഖ്യമന്ത്രിക്കെങ്ങനെ മോദിയോട് സംസാരിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."