HOME
DETAILS
MAL
ബഗ്ദാദിലെ യു.എസ് എംബസിക്ക് നേരെ വീണ്ടും ആക്രമണം
backup
January 21 2020 | 18:01 PM
ബഗ്ദാദ്: അമേരിക്കന്‍ എംബസി പ്രവര്‍ത്തിക്കുന്ന ബഗ്ദാദിലെ അതീവസുരക്ഷാ മേഖലയായ ഗ്രീന്‍ സോണില്‍ ഇന്നലെ മൂന്ന് റോക്കറ്റുകള്‍ പതിച്ചു.
ആളപായം ഉള്ളതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വ്യോമാക്രമണമുണ്ടായേക്കാമെന്ന മുന്നറിയിപ്പായി റോക്കറ്റ് പതിച്ച മേഖലയില്‍ നിന്ന് സൈറണ്‍ മുഴങ്ങിയെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗ്രീന്‍ സോണിലെ ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാന് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സായുധസംഘങ്ങളാണെന്ന് അമേരിക്ക കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."