കൊറോണ വൈറസ്: ചൈനയില്‍ നാലാമത്തെ മരണവും സ്ഥിരീകരിച്ചു
ബെയ്ജിങ്: ചൈനയില്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസ് ബാധിച്ചുള്ള നാലാമത്തെ മരണവും സ്ഥിരീകരിച്ചു. ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 89കാരനാണ് മരിച്ചത്. അതേസമയം വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുമെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.
വൈറസ് ബാധ നിയന്ത്രണവിധേയമാക്കാന്‍ അടിയന്തര നടപടിക്ക് ചൈനീസ് പ്രസിഡന്റ് ഉത്തരവിട്ടിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ലോകാരോഗ്യ സംഘടന അടിയന്തരയോഗം വിളിച്ചുചേര്‍ത്തു. അതേസമയം ചൈന, തായ്‌ലന്റ്, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്ക് പുറമെ ദക്ഷിണ കൊറിയയിലും വൈറസ് വ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഒരു ഇന്ത്യന്‍ അധ്യാപിക ഉള്‍പ്പെടെ ഇരുന്നൂറോളം പേര്‍ക്കാണ് നിലവില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
വൈറസ് കണ്ടെത്തിയ വൂഹാനില്‍ ഇതുവരെ 198 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രോഗബാധിതരില്‍ ന്യൂമോണിയക്ക് കാരണമാവുന്ന വൈറസ് വൂഹാനിലെ മാര്‍ക്കറ്റില്‍ നിന്ന് പടര്‍ന്നുപിടിച്ചതാണെന്ന് കരുതുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."