HOME
DETAILS
MAL
വന്‍ തീപിടിത്തം ഒഴിവായത് തലനാരിഴയ്ക്ക്
backup
January 09 2019 | 04:01 AM
കണ്ണൂര്‍: നഗരത്തില്‍ ഇന്നലെ വന്‍ തീപ്പിടിത്തം ഒഴിവായത് തലനാരിഴയ്ക്ക്. ടൗണ്‍ സ്റ്റേഷന് സമീപത്തെ ബി.എസ്.എന്‍.എല്‍ ടവറിലെ വ്യാപാരിയാണ് ഇന്നലെ രാവിലെ ഓഫിസ് മാലിന്യങ്ങള്‍ ഓഫിസിന് പിന്നിലെ കാട്ടില്‍ കത്തിച്ചത്. തീ കത്തിച്ച് ഗെയിറ്റടച്ചു വ്യാപാരി പുറത്തു പോയതോടെ തീ പടരുകയായിരുന്നു. പുക ഉയരുന്നതുകണ്ട സമീപത്തെ ടൗണ്‍സ്റ്റേഷനിലെ പൊലിസുകാരുടെ ഇടപെടലാണ് അപകടം ഒഴിവാക്കിയത്. ഗെയിറ്റ് പൂട്ടിയതിനാല്‍ പൂട്ടുപൊളിച്ച് അകത്തുകയറി അഗ്നിശമന സേനയുടെ സഹായത്തോടെ തീ അണക്കുകയായിരുന്നു.
പണിമുടക്കായതിനാല്‍ നഗരത്തില്‍ എല്ലാ കടകളും അടഞ്ഞുകിടക്കുകയായിരുന്നു. തീപിടിത്തത്തില്‍ ബില്‍ഡിങ്ങിന്റെ പിന്‍വശത്തെ കാട് മുഴുവനായും കത്തിനശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."