മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍നിന്നും 32 ലക്ഷം അനുവദിച്ചു
ആലപ്പുഴ: അമ്പലപ്പുഴ നിയോജക മണ്ഡലത്തില്‍ 125 പേര്‍ക്കായി 32 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും അനുവദിച്ചതായി മന്ത്രി ജി സുധാകരന്‍ അറിയിച്ചു. ആശ്വാസ തുകയുടെ വിതരണം നാളെ രാവിലെ 9 ന് നീര്‍ക്കുന്നത്തുള്ള അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തില്‍ വച്ച് നല്‍കുന്നതാണ്. നിഥിന്‍മോന്‍ കൃഷ്ണനിവാസ് പുന്നപ്ര - മാതാപിതാക്കളുടെയും സഹോദരന്റെയും മരണം. (3 ലക്ഷം രൂപ)
അന്‍സാര്‍ ശിവസദനം വെള്ളക്കിണര്‍ - ചികിത്സാസഹായം (2 ലക്ഷം),1,04,900 രൂപ പ്രകൃതി ക്ഷോഭത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക്. രേണുക ജോയി, പുതുവല്‍ നീര്‍ക്കുന്നം,വിഘ്‌നരാജന്‍, പുതുവല്‍ അമ്പലപ്പുഴ, സജീവ് കുമാര്‍, റെഡ്യാര്‍ വളപ്പ്, പഴവീട്,സരസമ്മ, അറുപതില്‍ ചിറ, തിരുമല, എന്‍.എസ്.രാജേന്ദ്രന്‍, നടുവിലെ മഠത്തില്‍ കരൂര്‍, വനജ രമേശന്‍, പുതുവല്‍, കരൂര്‍, രാജേന്ദ്ര ബാബു, പുതുവല്‍ കരൂര്‍, രാജേന്ദ്രന്‍, തേവരുപറമ്പ് തോട്ടപ്പള്ളി.
അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് 1 ലക്ഷം രൂപ വീതം.
ആരിഫ ബീവി, പള്ളിവെളി, പുന്നപ്ര, ആരിഫ ഇസഹാക്ക് മന്‍സില്‍, ആലിശ്ശേരിവാര്‍ഡ്, ആലപ്പുഴ എന്നിവര്‍ക്കാണ് തുക അനുവദിച്ചിട്ടുളളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."