HOME
DETAILS

കേന്ദ്രത്തിന്റേത് കേസ് വൈകിപ്പിക്കാനുള്ള ശ്രമം

  
backup
January 23 2020 | 03:01 AM

todays-article-adv-sulfeekar-ali-23-01-2020

പൗരത്വ നിയമ ഭേദഗതിയിലെ ഹരജികള്‍ സുപ്രിംകോടതി ഇന്നലെ പരിഗണിച്ചപ്പോള്‍ കേസ് വൈകിപ്പിക്കാനുള്ള മനപ്പൂര്‍വമായ ശ്രമങ്ങളാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. നേരത്തെ ഒരു മാസം മുന്‍പാണ് ഈ കേസ് സുപ്രിംകോടതി പരിഗണിച്ചിരുന്നത്. മറുപടി നല്‍കാന്‍ അന്ന് നാലാഴ്ചത്തെ സമയം കേന്ദ്രത്തിന് അനുവദിച്ചിരുന്നു. കൃത്യമായി മറുപടി നല്‍കാന്‍ ഈ സമയം മതിയായിരുന്നു. നാല് പേജ് പ്രാഥമിക മറുപടിയുമായി എത്തിയ കേന്ദ്രം കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. നിരവധി ഹരജികളുണ്ടെന്നും മറുപടി നല്‍കാനായി രണ്ട് മാസം വേണമെന്നും അഭ്യര്‍ഥിച്ചു. നൂറില്‍പരം ഹരജികള്‍ കോടതിയിലുണ്ടെങ്കിലും അതിലൊക്കെ പരാമര്‍ശിക്കുന്നതും ചോദ്യം ചെയ്യുന്ന വിഷയങ്ങളും തമ്മില്‍ തുല്യമാണ്. അതിനാല്‍ എല്ലാ ഹരജിക്കാര്‍ക്കുമുള്ള മറുപടികളില്‍ വ്യത്യാസമൊന്നുമുണ്ടാവില്ല.
എന്നാല്‍ ഇതിന് പകരം കേസ് നീട്ടിവയ്ക്കാനുള്ള ശ്രമങ്ങളുണ്ടായി. രണ്ട് മാസത്തേക്ക് കേസ് മാറ്റിവയ്ക്കണമെന്നുള്ള കേന്ദ്രത്തിന്റെ ആവശ്യം പരിഗണിക്കാതെ നാലാഴ്ച എന്നുള്ളതിലേക്ക് എത്തിക്കാന്‍ ഹരജിക്കാരുടെ ഭാഗത്തുനിന്നുള്ള അഭിഭാഷകരുടെ ശ്രമങ്ങളിലൂടെ സാധിച്ചു.
വിഷയം ഭരണഘടന ബെഞ്ചിന് വിടുന്ന കാര്യം കോടതിയുടെ പരിഗണനയിലാണ്. അഞ്ചാമത്തെ ആഴ്ച കേസ് ലിസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് ഉള്ളില്‍ മറുപടി നല്‍കാനാണ് കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചിരിക്കുന്നത്. കേസ് ലിസ്റ്റ് ചെയ്യുന്നത് ഭരണഘടനാ ബെഞ്ചില്‍ ആണോ അല്ലയോ എന്നുള്ളത് ഇന്നത്തെ ഉത്തരവില്‍ പറഞ്ഞിട്ടില്ലെങ്കിലും ആവശ്യമെങ്കില്‍ ബന്ധപ്പെട്ട അഭിഭാഷകരെ കോടതി ചേംബറിലേക്ക് വിളിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. ഇത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണ്.
അഞ്ചാമത്തെ ആഴ്ച കേസില്‍ ഇടക്കാല ഉത്തരവ് പറയുമെന്നാണ് കരുതുന്നത്. നിയമം സ്റ്റേ ചെയ്യേണ്ടതിന്റെ ആവശ്യം കോടതിയെ ഇന്നലെ വ്യക്തമായി ബോധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്രം മറുപടി നല്‍കിയില്ലെന്ന സാങ്കേതിക കാര്യം പരിഗണിച്ചാണ് സ്റ്റേ ചെയ്യാതിരുന്നത്.
പൗരത്വ നിയമത്തില്‍ മുസ്‌ലിംകളെ മാത്രം ഒഴിവാക്കുന്നതിന്റെ ഭരണഘടനാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കെ ആനുകൂല്യം ലഭിക്കുന്ന മൂന്ന് രാജ്യങ്ങളിലുള്ളവരെ സംബന്ധിച്ചുള്ള നടപടികളുമായി മുന്നോട്ടുപോവുന്നത് പ്രതിസന്ധികള്‍ സൃഷ്ടിക്കും. ഇതര രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ എത്തിയ പൗരത്വം നേടിയ ആറു മതങ്ങളിലുള്ളവര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കണമെങ്കില്‍ ഇതുവരെ അവര്‍ക്കുണ്ടായിരുന്ന പൗരത്വം ഇല്ലാതാക്കേണ്ടതുണ്ട്. ഇന്ത്യയില്‍ ഇരട്ട പൗരത്വം അനുവദിക്കില്ല. പൗരത്വ നിയമ ഭേദഗതി സുപ്രിംകോടതി റദ്ദാക്കുകയാണെങ്കില്‍ പുതുതായി പൗരത്വം നേടിയവര്‍ രാജ്യമില്ലാത്തവരായി മാറും. അതുകൊണ്ടാണ് പൗരത്വ നിയമ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് കോടതിയില്‍ ആവശ്യം ഉയര്‍ന്നത്. സര്‍ക്കാരിന്റെ മറുപടി കേള്‍ക്കാതെ നടപടികള്‍ സ്റ്റേ ചെയ്താല്‍ ഏകപക്ഷീയമായ തീരുമാനമായി മാറുമെന്നായിരുന്നു ഇതിന് കോടതിയുടെ മറുപടി.
അതേസമയം സ്റ്റേ ആവശ്യം തള്ളിയെന്ന രീതിയില്‍ വ്യാഖ്യാനിക്കാനാവില്ല. ഇത്തരം വാദങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. സ്റ്റേ പരിഗണിക്കാമെന്ന് തന്നെയാണ് പറഞ്ഞത്. ഇതിനെ തുടര്‍ന്നാണ് പൗരത്വം നല്‍കുന്നതില്‍ അന്തിമ തീരുമാനമെടുക്കുന്ന നടപടികള്‍ മൂന്ന് മാസത്തേക്ക് നീട്ടിവയ്ക്കാന്‍ ഹരജിക്കാര്‍ ആവശ്യപ്പെട്ടത്. കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കിയില്ലെന്ന സാങ്കേതിക കാരണം പറഞ്ഞ് ആ കാര്യവും കോടതി പരിഗണിച്ചില്ല.
എന്നാല്‍ ഇത്തരത്തില്‍ ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ സ്റ്റേ ചെയ്യാതിരിക്കുമ്പോള്‍ നിരവധി പ്രശ്‌നങ്ങള്‍ നമ്മള്‍ അനുഭവിക്കേണ്ടിവരും.നേരത്തെ, നോട്ട് നിരോധനത്തിനെതിരേയുള്ള ഹരജികള്‍ സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടിരുന്നു. അതില്‍ ഇതുവരെ വിധി വന്നിട്ടില്ല. പക്ഷെ, നോട്ട് നിരോധനത്തിന്റെ കെടുതികള്‍ രാജ്യത്തെ ജനങ്ങള്‍ മുഴുവന്‍ അനുഭവിച്ചു. ഇനി നോട്ട് നിരോധനം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചതുകൊണ്ട് വലിയ പ്രതിഫലനങ്ങളൊന്നുമുണ്ടാക്കുന്നില്ല. സമാനമായ കാര്യമാണ് ആധാര്‍ കേസിലുമുണ്ടായത്. സ്റ്റേയില്ലാതെ ഭരണഘടനാ ബെഞ്ചിന് വിടാനായിരുന്നു കോടതി തീരുമാനം. ഒടുവില്‍ വിധി വന്നപ്പോള്‍ ആധാര്‍ നിര്‍ബന്ധമല്ലെന്ന് ഭരണഘടനാ ബെഞ്ച് പ്രഖ്യാപിച്ചു. അപ്പോഴത്തേക്ക് രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ആധാര്‍ എടുത്തിരുന്നു. എടുത്ത ഡാറ്റകള്‍ തിരിച്ചുവാങ്ങാനോ റദ്ദാക്കാനോ ഉള്ള വ്യവസ്ഥകളൊന്നുമില്ല.
ഇത്തരം സാഹചര്യം പൗരത്വ നിയമത്തിലും ഇല്ലാതിരിക്കാന്‍ കോടതി ഇടപെടേണ്ടതായിരുന്നു. ഇന്നലത്തെ കോടതി വിധി ആ അര്‍ഥത്തില്‍ നിരാശാജനകമാണ്. ഇത്തരത്തില്‍ നിരുത്തരവാദപരമായി കോടതി പെരുമാറിയാല്‍ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തമാവുകയേ ഉള്ളൂ. ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വിശ്വാസം വീണ്ടെടുക്കാന്‍ കോടതി കുറച്ചുകൂടെ ജാഗ്രത കാണിക്കേണ്ടിയിരുന്നു.

(സുപ്രിംകോടതി അഭിഭാഷകനാണ്
ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരാമ്പ്രയില്‍ കേന്ദ്ര ഇന്റലിജന്‍സ് റെയ്ഡ്; കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച 3.22 കോടി രൂപ പിടിച്ചെടുത്തു

Kerala
  •  3 months ago
No Image

മുണ്ടക്കൈ ദുരിതാശ്വാസം; സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് നീട്ടി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ അവരുടെ അഭിപ്രായം മാറും'; രമേശ് ചെന്നിത്തല

Kerala
  •  3 months ago
No Image

മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍ ഓഫ് ആക്കി; പെരുമാറ്റ ദൂഷ്യത്തിന് 3 കെസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 months ago
No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago
No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago