ശിവരാത്രി ഇന്ന്; ആലുവ മണപ്പുറം ഒരുങ്ങി
ആലുവ: പെരിയാറില്‍ മുങ്ങിക്കുളിച്ച് പിതൃബലിയര്‍പ്പിക്കാന്‍ ഇന്ന് ജനലക്ഷങ്ങള്‍ ആലുവ പെരിയാറിന്‍ തീരത്തേക്കെത്തും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ മണപ്പുറത്തും ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അദ്വൈതാശ്രമത്തിലും തര്‍പ്പണ ചടങ്ങുകള്‍ നടത്തുന്നതിനുള്ള വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍ക്ക് ആലുവയിലേക്ക് എത്തുന്നതിനായി സ്‌പെഷ്യല്‍ ട്രെയിനും കെ.എസ്.ആര്‍.ടി.സി സ്വകാര്യ ബസുകളും സ്‌പെഷ്യല്‍ സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാത്രി പത്ത് മണിയോടെ തര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും. ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ മണപ്പുറത്ത് ഒരേസമയം 600ഓളം പേര്‍ക്ക് തര്‍പ്പണം നടത്തുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്. ആദ്യമായിട്ടാണ് ദേവസ്വം നേരിട്ട് തര്‍പ്പണ സൗകര്യമൊരുക്കുന്നത്. ഇതിന് പുറമെ 100 ഓളം ബലിത്തറകള്‍ വേറെയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."