HOME
DETAILS

കോടതി മുറിയിലെ അറസ്റ്റ് ശരിയോ തെറ്റോ?

backup
February 24 2017 | 01:02 AM

%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%b1%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b1%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d

പൊലിസിന് അപമാനം

പൊലിസും പ്രതികളും തമ്മിലുള്ള ഒത്തുകളിയാണ് ഇന്നലത്തെ സംഭവങ്ങളിലൂടെ പുറത്തുവന്നത്. പിടിയിലായ പള്‍സര്‍ സുനിയും വിജീഷും കോയമ്പത്തൂരിലുണ്ടെന്നാണു പൊലിസ് പറഞ്ഞിരുന്നത്.
എന്നാല്‍, ഇന്നലെ നടന്ന നാടകീയ രംഗങ്ങള്‍ പ്രതികള്‍ എറണാകുളത്തു തന്നെയുണ്ടായിരുന്നെന്ന സൂചനയാണു നല്‍കുന്നത്. ഉച്ചയ്ക്കു കോടതി പിരിയുന്ന സമയം കണക്കാക്കിയാണു പ്രതികള്‍ കോടതിയിലെത്തിയത്.
കോടതിയില്‍ കീഴടങ്ങാനായിരുന്നെങ്കില്‍ രാവിലെ കോടതി തുടങ്ങുമ്പോള്‍ എത്തേണ്ടിയിരുന്നു. എറണാകുളത്തുതന്നെ ഉണ്ടായിരുന്ന പ്രതികളെ ഏതെങ്കിലും ഫ്‌ളാറ്റില്‍ നിന്നോ മറ്റോ പിടികൂടിയിരുന്നെങ്കില്‍ പൊലിസിന് അതിനു ന്യായീകരണം കണ്ടത്തേണ്ടി വരുമായിരുന്നു. പൊതുമധ്യത്തിലായിരുന്നെങ്കില്‍ പൊതുജനങ്ങളുടെ അക്രമവും പ്രതികള്‍ക്കു നേരേ ഉണ്ടാകുമായിരുന്നു.
ഇങ്ങനെയൊരു നാടകം സൃഷ്ടിച്ചതുവഴി ഇതു രണ്ടുമാണ് ഒഴിവായത്. തിരുവനന്തപുരത്തു കീഴടങ്ങുമെന്നു വാര്‍ത്തപരത്തി ശ്രദ്ധതിരിക്കാനും പൊലിസ് ശ്രമം നടത്തി. എന്തായാലും കേരള പൊലിസിന് അപമാനകരമായ സംഭവം തന്നെയാണ് ഉണ്ടായിരിക്കുന്നത്.
പി.ടി തോമസ് എം.എല്‍.എ

പൊലിസ് നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല    

പ്രതികളെ കോടതിയില്‍ കയറി അറസ്റ്റുചെയ്തതില്‍ പൊലിസിന്റെ ഭാഗത്തുനിന്ന് ഒരു തെറ്റും സംഭവിച്ചിട്ടില്ല. പള്‍സര്‍ സുനിയെന്ന കൊടുംകുറ്റവാളിയെ അറസ്റ്റുചെയ്തല്ലോയെന്നു സന്തോഷിക്കുകയാണു  വേണ്ടത്. കോടതി കൂടിയ സമയത്തല്ല അറസ്റ്റു നടക്കുന്നത്.
അതുകൊണ്ടുതന്നെ ഇതില്‍ നിയമപരമായപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും തോന്നുന്നില്ല. അതിക്രൂരമായി കുറ്റകൃത്യം നടത്തിയ പ്രതികളെ പിടികൂടിയ പൊലിസിനെ അഭിനന്ദിക്കുകയാണു വേണ്ടത്.
ലീലാ മേനോന്‍
(മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക)

അറസ്റ്റ് നിയമവിധേയം

യുവനടിയെ അക്രമിച്ച കേസിലെ പ്രതികളെ കോടതിമുറിയില്‍ കയറി അറസ്റ്റ് ചെയ്ത നടപടിയില്‍ തെറ്റില്ല. കേസിന്റെ ഗൗരവം കണക്കിലെടുത്തു വേണം പൊലിസ് ചെയ്തതു തെറ്റോ ശരിയോയെന്നു വിലയിരുത്താന്‍. പ്രമുഖ നടിക്കെതിരേയുള്ള ആക്രമണം ഗൗരവമുള്ളതു തന്നെയാണ്.
നടി തെരുവില്‍ ആക്രമിക്കപ്പെട്ട സംഭവം ഇതിനോടകം തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. പൊലിസ് കോടതിമുറിയില്‍ കയറി പ്രതികളെ പിടിച്ചതു മനുഷ്യാവകാശ ലംഘനമാകുന്നില്ല. നിയമപരമായി ഇതില്‍ തെറ്റു കാണുന്നില്ല. പൊലിസ് നടപടി നിയമവിധേയം തന്നെയാണ്. ആസൂത്രിതമല്ലാത്ത നടപടിയായി വേണം ഇതിനെ കാണാന്‍.
അഡ്വ. സി.പി ഉദയഭാനു

പൊലിസിനെക്കുറിച്ച്
അഭിമാനം തോന്നുന്നു

സുനില്‍ കുമാറിനെ അറസ്റ്റ് ചെയ്തതോടെ പൊലിസിനെയും സര്‍ക്കാരിനെക്കുറിച്ചും അഭിമാനം തോന്നുന്നു. പൊതുജനങ്ങളുടെ മുമ്പിലിട്ട് അവനെ തല്ലിക്കൊല്ലുകയാണു വേണ്ടത്. ആരും ചെയ്യാത്ത ക്രൂരതയാണു നടിയോടു കാണിച്ചത്. യാഥാര്‍ഥ പ്രതിയെ പിടികൂടിയപ്പോള്‍ സംശയത്തിന്റെ നിഴലില്‍നിന്ന നിരവധി നിരപരാധികള്‍ക്കാണ് ആശ്വാസമായത്.
കെ.പി.എ.സി ലളിത
(സിനിമാ നടി)

Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."

No Image

പ്രവാസികളുടെ പ്രതിഷേധം ഫലം കണ്ടു; വിവാദ നടപടി പിൻവലിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

uae
  •  3 months ago
No Image

പൂരം കലക്കല്‍: എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി; വീണ്ടും അന്വേഷണത്തിന് ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശ

Kerala
  •  3 months ago
No Image

വൻ ഓഫറുമായി ജസീറ എയർവേയ്സ്

Kuwait
  •  3 months ago
No Image

യു.എ.ഇ; നാലു സൈനികർ അപകടത്തിൽ മരിച്ചു: ഒമ്പത് പേർക്ക് പരുക്ക്

uae
  •  3 months ago
No Image

'നീതിയില്ലെങ്കില്‍ നീ തീയാവുക'എന്നാണല്ലോ; ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'അമ്മ'യും ഡബ്ല്യു.സി.സിയും തമ്മിലുള്ള തര്‍ക്കത്തിന്റെ ഇര; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിദ്ദിഖ്

Kerala
  •  3 months ago
No Image

ലോകോത്തര വാച്ച്, ആഭരണ പ്രദർശനത്തിന് ഷാർജയിൽ തുടക്കം

uae
  •  3 months ago
No Image

വീണ്ടും കാട്ടാന ആക്രമണം; ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയ ഗൃഹനാഥനെ കൊലപ്പെടുത്തി, പ്രതിഷേധം

Kerala
  •  3 months ago
No Image

സുപ്രിം കോടതി സ്‌റ്റേ ഓര്‍ഡറിന് പുല്ലുവില; ഹോട്ടലുടമകളുടെ പേര്പ്രദര്‍ശിപ്പിക്കല്‍ നിര്‍ബന്ധമാക്കാന്‍ വീണ്ടും യോഗി സര്‍ക്കാര്‍

National
  •  3 months ago
No Image

രാജ്യത്തിന്റെ ഭാവിക്കായി യുവാക്കളിൽ നിക്ഷേപം നടത്തണം: ശൈഖ് മുഹമ്മദ്

uae
  •  3 months ago