തിരുവനന്തപുരത്ത് എസ്.ബി.ഐ ആക്രമിച്ചവരില്‍ എന്‍.ജി.ഒ യൂനിയന്‍ നേതാക്കളും
തിരുവനന്തപുരത്ത് എസ്.ബി.ഐ ബാങ്ക് ആക്രമിച്ച സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു. എന്‍.ജി.ഒ യൂണിയന് നേതാവായ സുരേഷ് ഉള്‍പ്പടെയുള്ള 7 പേരാണ് അക്രമം നടത്തിയതെന്ന് പൊലിസ് അറിയിച്ചു.
പ്രതികളില്‍ ഒരാള്‍ അതേ ബാങ്കിലെ ജീവനക്കാരനാണ്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യും. അക്രമികള്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിക്കല്‍ പ്രകാരം ജാമ്യമില്ലാ വകുപ്പു ചുമത്തിയാണ് കേസ്.
പണിമുടക്കായിരുന്നെങ്കിലും ഇന്നലെ എസ്.ബി.ഐ ബ്രാഞ്ചുകള്‍ പലതും പ്രവര്‍ത്തിച്ചിരുന്നു. ഇന്ന് രാവിലെയും ബ്രാഞ്ച് ഓഫിസ് തുറന്നതോടെ ഒരു സംഘമാളുകള്‍ ഇവിടെയെത്തി ബാങ്കിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പറ്റില്ലെന്ന് സെക്യൂരിറ്റി ജീവനക്കാര്‍ തറപ്പിച്ചു പറഞ്ഞതോടെ സംഘര്‍ഷമായി. മാനേജറുടെ റൂമിലെ മേശയും കമ്പ്യൂട്ടറും ഫോണും സമരക്കാര്‍ തകര്‍ത്തു.
ഈ ബ്രാഞ്ചിന്റെ പ്രധാന വാതിലിനോട് ചേര്‍ന്നാണ് സംയുക്ത ട്രേഡ് യൂണിയന്റെ സമരപ്പന്തല്‍. ബാങ്ക് അധികൃതര്‍ സംരക്ഷണം ആവശ്യപ്പെട്ടിരുന്നില്ല എന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."