HOME
DETAILS

തീവ്രവാദം തടയാന്‍ കിഴക്കന്‍ ലിബിയ യാത്രാ നിരോധനം നടപ്പാക്കുന്നു

  
backup
February 24 2017 | 02:02 AM

%e0%b4%a4%e0%b5%80%e0%b4%b5%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%a6%e0%b4%82-%e0%b4%a4%e0%b4%9f%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%bf%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95

ട്രിപ്പോളി: തീവ്രവാദ ഗ്രൂപ്പുകളില്‍ ചേരുന്നത് തടയാന്‍ അനുവാദം കൂടാതെയുള്ള വിദേശ യാത്രാ നിരോധനമെര്‍പ്പെടുത്തി കിഴക്കന്‍ ലിബിയ. 18 വയസു മുതല്‍ 45 വയസു വരെയുള്ള സ്ത്രീ-പുരുഷന്‍മാര്‍ക്കാണ് യാത്രാ നിരോധനം.

ജനങ്ങളെ തീവ്രവാദത്തില്‍ നിന്ന് തടയുകയാണ് യാത്രാ നിരോധനത്തിനു പിന്നിലുള്ള ലക്ഷ്യമെന്ന് കിഴക്കന്‍ ലിബിയന്‍ പട്ടാള മേധാവി അബ്ദുല്‍റസാഖ് അല്‍ നദൂരി പറഞ്ഞു. ലിബിയയുടെ വടക്കു കിഴക്കന്‍ ഭാഗങ്ങളില്‍ ശത്രുതാപരമായ ഭരണമാണ് നടന്നുക്കൊണ്ടിരിക്കുന്നത്. ലിബിയയുടെ മിക്ക ഭാഗങ്ങളും പട്ടാള നിയന്ത്രണത്തിലാണ്. നേരത്തേ, കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് 60 വയസിനു താഴെയുള്ള സ്ത്രീകള്‍ക്ക് ഒരു പുരുഷ പങ്കാളിയെ കൂടതെയുള്ള യാത്രക്ക് ഇവിടെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അത് പെട്ടെന്ന് തന്നെ പിന്‍വലിക്കുകയും ചെയ്തിരുന്നു.

അതിനു ശേഷമാണ് സ്ത്രീക്കും പുരുഷനും ഒരു പോലെ ബാധകമാകുന്ന ഈ വിധി പുറപ്പെടുവിക്കുന്നത്.ഓരോ പ്രവിശ്യയിലുമുള്ള അധികാരികള്‍ മറ്റു പ്രവിശ്യയിലെ അധികാരികളെ അംഗീകരിക്കില്ല എന്നതുകൊണ്ട് തന്നെ ഇൗ നിയമം രാജ്യത്തെ മറ്റു ഭാഗങ്ങളിലുള്ളവരെയും പ്രതികൂലമായി ബാധിക്കും.

പുതിയ നിയമത്തിലൂടെ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന എല്ലാവര്‍ക്കും അനുവാദം നല്‍കാന്‍ പട്ടാളത്തിനും ആഭ്യന്തര വകുപ്പിനും ബാധ്യതയുണ്ടാവും. എന്നാല്‍ യാത്രക്ക് അനുവാദം നല്‍കാന്‍ എന്തായിരിക്കും മാനദണ്ഡം എന്നത് വ്യക്തമല്ല.
മുഅമ്മര്‍ ഖദ്ദാഫിയുടെ മരണത്തിന് ശേഷം ലിബിയയില്‍ തുടര്‍ന്നുക്കൊണ്ടിരിക്കുന്ന പട്ടാള മേധാവിത്വത്തിന്റെ പ്രതിഫലനങ്ങളാണ് ഇവയെല്ലാം എന്നാണ് നിരീക്ഷിക്കപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago
No Image

ജോലി വാഗ്ദാന തട്ടിപ്പ്; യുവാവ്​ പിടിയിൽ

Kerala
  •  a month ago
No Image

'വിവാദ പരാമർശങ്ങൾ പിൻവലിച്ചില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കും': ഷാനിമോൾ ഉസ്മാൻ

Kerala
  •  a month ago
No Image

പാതിരാ റെയ്ഡ്; ഹോട്ടലിൻ്റെ പരാതിയിൽ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ കേസെടുത്തു

Kerala
  •  a month ago
No Image

ശൂറാകൗണ്‍സില്‍ തെരഞ്ഞെടുപ്പ്; ഭരണഘടനാ ഭേദഗതിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി ഖത്തര്‍

qatar
  •  a month ago
No Image

ലൈം​ഗികാതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും നിയമപരമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്

National
  •  a month ago
No Image

അനധികൃതമായി നിര്‍മ്മിച്ച കെട്ടിടം പൊളിച്ചു നീക്കി ജിദ്ദ നഗരസഭ

Saudi-arabia
  •  a month ago
No Image

ലൈസന്‍സ് ടെസ്റ്റിനിടെ ബസിൽ തീപിടിത്തം

Kerala
  •  a month ago