HOME
DETAILS

2,500 റിയാലിന് മുകളില്‍ പ്രതിമാസ ശമ്പളം വാങ്ങുന്ന വ്യക്തികള്‍ക്ക് ആദായനികുതി ബാധകമാകുമെന്ന് ഒമാന്‍

  
November 06, 2024 | 12:03 PM

 Oman Introduces Income Tax for High Earners

മസ്‌കത്ത്: 2,500 റിയാലിന് മുകളില്‍ (പ്രതിവര്‍ഷം 30,000 റിയാലില്‍ കൂടുതല്‍ വരുമാനം) പ്രതിമാസ ശമ്പളം വാങ്ങുന്ന വ്യക്തികള്‍ക്ക് ഒമാനില്‍ ആദായനികുതി ബാധകമാകുമെന്ന് ശൂറയിലെ ഇകണോമിക് ആന്‍ഡ് ഫിനാന്‍ഷ്യല്‍ കമ്മിറ്റി ചെയര്‍മാന്‍ അഹമ്മദ് അല്‍ ഷര്‍ഖി. ആദായനികുതി സംബന്ധിച്ച കരട് നിയമത്തിലെ 29 ലധികം ആര്‍ട്ടിക്കിളുകള്‍ ഭേദഗതി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതേസമയം 2,500 റിയാലിന് താഴെ ശമ്പളമുള്ളവരെ നികുതിയില്‍ നിന്ന് ഒഴിവാക്കും. ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് വ്യക്തിഗത ആദായനികുതി സ്വീകരിക്കുന്നതിനുള്ള അവസാന നിയമനിര്‍മാണ ഘട്ടത്തിലാണ് ഒമാന്‍. ജൂണില്‍ വ്യക്തിഗത ആദായനികുതി നിയമത്തിന്റെ കരട് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റിന് ശൂറ കൗണ്‍സില്‍  സമര്‍പ്പിച്ചിരുന്നു.

'വ്യക്തിഗത ആദായനികുതി സംബന്ധിച്ച കരട് നിയമത്തിലെ 29 ലധികം ആര്‍ട്ടിക്കിളുകള്‍ ഭേദഗതി ചെയ്തു, നിയമത്തിന്റെ സ്വാധീനത്തെയും സാമ്പത്തിക സാഹചര്യത്തെയും കുറിച്ച് സമഗ്രമായ പഠനം നടത്തി. കൂടാതെ ഇത് സാമൂഹിക വികസന പദ്ധതികള്‍ക്കായി ഗവണ്‍മെന്റിന് അധിക വരുമാന സ്രോതസ്സ് നല്‍കും' അല്‍ ഷര്‍ഖി ചൊവ്വാഴ്ച മജിസ് ശൂറയുടെ വാര്‍ഷിക മാധ്യമ സമ്മേളനത്തില്‍ പറഞ്ഞു. 'നമ്മുടെ രാജ്യത്തിന്റെ വരുമാനത്തിന്റെ 70% ഇപ്പോഴും എണ്ണയില്‍ നിന്നാണ് കണ്ടെത്തുന്നത്, അതിനാല്‍ വരുമാനത്തിനായുള്ള അധിക സ്രോതസ്സുകള്‍ നാം നോക്കണം, വ്യക്തിഗത ആദായനികുതി നടപ്പാക്കുന്നതിലൂടെ സമ്പദ്‌വ്യവസ്ഥയില്‍ 1% സ്വാധീനം ചെലുത്തും' അല്‍ ഷര്‍ഖി പറഞ്ഞു.

Oman has announced plans to impose income tax on individuals earning a monthly salary above 2,500 Omani rials, aiming to enhance revenue and rebalance the economy.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊടി സുനിയെ കണ്ണൂർ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹരജി; സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

Kerala
  •  6 days ago
No Image

കയ്യിൽ കടിച്ചു, മുടി പിടിച്ച് വലിച്ചു; ഇൻഫ്ലുവൻസർ ദമ്പതികളുടെ തമ്മിൽ തല്ല്; ഭർത്താവിനെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  6 days ago
No Image

മത്സ്യത്തൊഴിലാളികളുടെ വലയിൽ കോടികൾ വിലമതിക്കുന്ന 'തിമിംഗല ഛർദ്ദി' കുടുങ്ങി; വൻ നിധി കോസ്റ്റൽ പൊലിസിന് കൈമാറി

Kerala
  •  6 days ago
No Image

 'ഗുഡ് മോണിങ് കളക്ടർ' പദ്ധതിയുമായി ജില്ലാ ഭരണകൂടം: വിദ്യാർഥികൾക്ക് വയനാട് കളക്ടറുമായി സംവദിക്കാം

Kerala
  •  6 days ago
No Image

ഡല്‍ഹി സ്‌ഫോടനം: പ്രതികൾ ഉപയോഗിച്ചതെന്ന് കരുതുന്ന ചുവന്ന കാർ കണ്ടെത്തി; വാഹനം രജിസ്റ്റർ ചെയ്തത് വ്യാജരേഖകൾ ഉപയോഗിച്ചെന്ന് സംശയം

National
  •  6 days ago
No Image

മൂന്നാറിൽ വീണ്ടും ഓൺലൈൻ ടാക്സി തടഞ്ഞ് ടാക്സി ഡ്രൈവർമാർ; വിദേശ വനിതകൾക്ക് ദുരനുഭവം

Kerala
  •  6 days ago
No Image

റോഡ് അറ്റകുറ്റപ്പണി; ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിൽ 10 ദിവസത്തെ താതാക്കാലിക ഗതാഗത നിയന്ത്രണം

uae
  •  7 days ago
No Image

സുരക്ഷാ ഭീഷണിയിൽ വിമാനത്താവളങ്ങൾ: ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസിന് ബോംബ് ഭീഷണി; വാരണാസിയിൽ അടിയന്തര ലാൻഡിംഗ്

National
  •  7 days ago
No Image

ഡല്‍ഹി സ്‌ഫോടനം:  ചുവന്ന കാറിനായി തിരച്ചില്‍ ഊര്‍ജ്ജിതം, ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം

National
  •  7 days ago
No Image

ഖത്തറിൽ മഴതേടിയുള്ള നിസ്‌കാരം നാളെ; നിസ്‌കാരം നടക്കുന്ന പള്ളികളുടെ ലിസ്റ്റ് പുറത്തുവിട്ട് ഔഖാഫ് മന്ത്രാലയം

qatar
  •  7 days ago