HOME
DETAILS

നീല പെട്ടിയെടുത്തത് എന്റെ വണ്ടിയില്‍ നിന്ന്; പെട്ടിയില്‍ പണമുണ്ടെന്ന് തെളിയിക്കട്ടേയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

  
Web Desk
November 06, 2024 | 12:25 PM

rahul-mamkoottathil-denied-all-allegations-related-to-black-money-latest

പാലക്കാട്: ആരോപണങ്ങള്‍ക്ക് പിന്നാലെ വാര്‍ത്താസമ്മേളനം വിളിച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. താന്‍ ഹോട്ടലില്‍ നിന്ന് പിന്‍വാതിലൂടെ പുറത്തേക്ക് ഇറങ്ങിയെന്ന ആരോപണം തെളിക്കുന്ന എന്തെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ രാഹുല്‍ വെല്ലുവിളിച്ചു. തന്റെ നീല ട്രോളി ബാഗ് പരിശോധിക്കാന്‍ പൊലിസിന് നല്‍കാന്‍ തയാറാണെന്നും പെട്ടിയില്‍ പണമുണ്ടെന്ന് തെളിയിച്ചാല്‍ ആ നിമിഷം താന്‍ പ്രചാരണം നിര്‍ത്താന്‍ തയാറാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

പൊലീസിന് ആ പണം കണ്ടെത്തി ആരോപണങ്ങള്‍ തെളിയിക്കാന്‍ വളരെയെളുപ്പമല്ലേ എന്നിട്ടും ഇതുവരെ പണമെവിടെയെന്ന് കണ്ടെത്താത്തത് എന്താണെന്നും രാഹുല്‍ ചോദിച്ചു. പൊലിസും പാര്‍ട്ടി മാധ്യമവും വരെ സംഭവം നടക്കുമ്പോള്‍ ഇവിടെയുണ്ടായിരുന്നു. സംശയാസ്പദമായി ഒരു തെളിവും അവര്‍ക്കാര്‍ക്കും ഇതുവരെ കിട്ടിയിട്ടില്ല. ഇവരെയൊക്കെ നിയന്ത്രിക്കാന്‍ തനിക്ക് കഴിയുമെന്നാണെങ്കില്‍ തന്നെ എല്‍ഡിഎഫ് കണ്‍വീനറാക്കിക്കൂടേയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചു.

കള്ളപ്പണം കൊണ്ടുപോയെന്ന് സിപിഐഎം ആരോപിക്കുന്ന നീല ട്രോളി ബാഗില്‍ തന്റെ വസ്ത്രങ്ങളാണെന്ന് രാഹുല്‍ പറഞ്ഞു. ഒരു ഹോട്ടലില്‍ താമസിക്കാന്‍ പോകുമ്പോള്‍ വസ്ത്രങ്ങളിട്ട ട്രോളി ബാഗുമായല്ലാതെ തക്കാളിപ്പെട്ടിയുമായി പോകാനാകില്ല. ആ പെട്ടിയില്‍ പണമുണ്ടെങ്കില്‍ അത് തെളിയിക്കാന്‍ ഈ സമയമായിട്ടും പൊലീസിന് കഴിയാത്തതെന്തെന്ന് ചോദിച്ചു. ആഭ്യന്തരം ഭരിക്കുന്നത് ആരാണെന്ന് കൂടി നിങ്ങളെല്ലാം ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഹാറിലെ സാസാരാം സ്റ്റേഷനില്‍ പാസഞ്ചര്‍ ട്രെയിനില്‍ തീ പിടിത്തം; ജനറല്‍ കോച്ച് പൂര്‍ണമായും കത്തി

National
  •  a day ago
No Image

'വടശ്ശേരി ദാമോദരന്‍ മേനോന്‍ സതീശന്‍ എന്ന ഞാന്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നു': വി.ഡി.എസ് അധികാരത്തില്‍

Kerala
  •  a day ago
No Image

അപകടത്തെ തുടർന്ന് ബെഡ് റെസ്റ്റിൽ; യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നേരിൽ കാണാനാകാത്തതിന്റെ വിഷമം പങ്കുവെച്ച് പി.വി അൻവർ

Kerala
  •  a day ago
No Image

വിവിഐപി നേതാക്കള്‍ക്കും സത്യപ്രതിജ്ഞ വേദിയില്‍ സീറ്റ്: അനുമതി നല്‍കി ലോക്ഭവന്‍

Kerala
  •  a day ago
No Image

ഇവർ മന്ത്രിമാർ

Kerala
  •  a day ago
No Image

അജ്ഞാതന്റെ തുടര്‍ച്ചയായ ഫോണ്‍ വിളി; അത്യാഹിത കോളുകള്‍ സ്വീകരിക്കാന്‍ ബുദ്ധിമുട്ടെന്ന് അഗ്നിരക്ഷാസേന

Kerala
  •  a day ago
No Image

 സത്യപ്രതിജ്ഞയ്ക്ക് ഇനി നിമിഷങ്ങള്‍ മാത്രം: ടീം വിഡിഎസ് അധികാരത്തിലേക്ക്

Kerala
  •  a day ago
No Image

മഴ തുടരും, എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

Kerala
  •  a day ago
No Image

വാഹനാപകടത്തില്‍ മുന്‍ എംഎല്‍എ എ.കെ മണിക്ക് പരുക്ക്

Kerala
  •  a day ago
No Image

ദേവസ്വം ബോര്‍ഡില്‍ സുതാര്യത ഉറപ്പാക്കുമെന്ന് കെ. മുരളീധരന്‍; സത്യപ്രതിജ്ഞയ്ക്ക് മുമ്പ് പഴവങ്ങാടിയില്‍ പ്രാര്‍ഥന

Kerala
  •  a day ago