HOME
DETAILS
MAL
അനധികൃതമായി നിര്‍മ്മിച്ച കെട്ടിടം പൊളിച്ചു നീക്കി ജിദ്ദ നഗരസഭ
November 06 2024 | 15:11 PM
ജിദ്ദ: അനധികൃത കെട്ടിടങ്ങള്‍ക്ക് എതിരെ കര്‍ശന നടപടിയുമായി ജിദ്ദ നഗരസഭ. നിയമ വിരുദ്ധമായി നിര്‍മിച്ച നിരവധി കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി. കൊട്ടാരസദൃശ്യമായ വീടായിരുന്നു ഉത്തര ജിദ്ദയിലെ അബ്ഹുറില്‍ പ്രിന്‍സ് അബ്ദുല്‍ മജീദ് റോഡിന്റെ അവസാന ഭാഗത്ത് കഴിഞ്ഞ ദിവസം പൊളിച്ചുനീക്കിയത്.
നോര്‍ത്ത് അബ്ഹുറിലെ 33 ലക്ഷം ചതുരശ്രമീറ്ററിലേറെ വിസ്തൃതിയുള്ള 48 പ്ലോട്ടുകള്‍ തിരിച്ചുപിടിച്ചപ്പോള്‍, ദക്ഷിണ ജിദ്ദയിലെ ഖുംറയില്‍ 35 ലക്ഷം ചതുരശ്രമീറ്റര്‍ സ്ഥലത്തെ കയ്യേറ്റവും ഒഴിപ്പിച്ചു. അതേസമയം നിയമ വിരുദ്ധ നിര്‍മാണങ്ങള്‍ മുഴുവന്‍ ഒഴിപ്പിക്കുമെന്ന് നഗരസഭ വ്യക്തമാക്കി.
Jeddah's municipal authorities have torn down a building constructed without necessary permits, reaffirming their commitment to upholding urban regulations and ensuring public safety in the city.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."