HOME
DETAILS
MAL
കള്ളപ്പണം വെളുപ്പിക്കല്‍: സഊദി കോടീശ്വരന് ആറു വര്‍ഷം തടവും 8 ലക്ഷം ഡോളര്‍ പിഴയും
backup
February 24 2017 | 03:02 AM
റിയാദ്: കള്ളപ്പണ കേസില്‍ സഊദിയില്‍ കോടീശ്വരനായ സഊദി പൗരന് ആറു വര്‍ഷം തടവും എട്ടു ലക്ഷം ഡോളര്‍ പിഴയും വിധിച്ചു. സഊദി ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. കള്ളപ്പണം വെളുപ്പിച്ച് നിയമാനുസൃതമല്ലാത്ത ബിസിനസ് നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി വിധി.
വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ഇയാള്‍ വന്‍തോതിലുള്ള സ്വത്തുക്കളുടെ ഉടമയായി തീര്‍ന്നതെന്‍ കോടതി കണ്ടെത്തി. ആറു വര്‍ഷം ജയില്‍ തടവിനു ശേഷം ആറു വര്‍ഷ കാലയളവില്‍ വിദേശ യാത്രയും വിലക്കിയിട്ടുണ്ട്. അനിയന്ത്രിതമായി വന്‍തോതില്‍ ബാങ്ക് അക്കൗണ്ടില്‍ പണം വന്നതിനെതുടര്ന് ഇദ്ദേഹത്തിന്റെ സഹോദരനും എട്ടു ലക്ഷം ഡോളര്‍ പിഴ ചുമത്താന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."