സാങ്കേതിക മുന്നേറ്റത്തിലൂടെ വികസന വെല്ലുവിളികളെ നേരിടും: മുഖ്യമന്ത്രി
തിരുവനന്തപുരം: ആധുനിക സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങള്‍ ഉപയോഗപ്പെടുത്തി വികസന വെല്ലുവിളികളെ നേരിടാന്‍ നാടിനെ സജ്ജമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കേരള ഡവലപ്‌മെന്റ് ആന്റ് ഇന്നവേഷന്‍ കൗണ്‍സിലിന്റെ (കെഡിസ്‌ക്) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേരള ഇന്നവേഷന്‍ ദിനത്തിന്റെയും കേരള മെഡിക്കല്‍ ടെക്‌നോളജി കണ്‍സോര്‍ഷ്യത്തിന്റെയും ഉദ്ഘാടനവും കേരള ഫുഡ് പ്ലാറ്റ്‌ഫോം മൊബൈല്‍ ആപ്പിന്റെ പ്രകാശനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ആധുനിക സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങളെ കേരളത്തിന് അനുകൂലമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
അതിനുകഴിയുന്ന വികസന സമീപനവും ആസൂത്രണവുമാണ് വൈജ്ഞാനിക സമിതിയായ കെഡിസ്‌കിലൂടെ നടപ്പാക്കുന്നത്. ഈ മേഖലയില്‍ 15 ഓളം സാധ്യതകള്‍ കണ്ടെത്തുകയും അവയുടെ നിര്‍വഹണത്തിനായി കാര്യക്ഷതയുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനികളെ കണ്ടെത്തി പൈലറ്റ് പ്രോജക്ടുകള്‍ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിന്റെ ഭരണ സംവിധാനം തന്നെ നവീകരിക്കുന്ന പ്രവര്‍ത്തനമാണിത്. ഇത്ര വിപുലമായ തോതില്‍ നൂതന സാങ്കേതിക വിദ്യയുടെ പ്രയോഗം മറ്റേതെങ്കിലും സംസ്ഥാനത്തുണ്ടോ എന്നകാര്യം സംശയമാണ്.
സര്‍ക്കാരിന്റെ ഭരണനിര്‍വഹണ പ്രവര്‍ത്തനങ്ങളെ പൂര്‍ണമായി നവീകരിക്കുന്ന ഈ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്യുകയാണ് ടെക്‌നോളജി ഇന്നവേഷന്‍ ചാംപ്യന്‍ 2020 അവാര്‍ഡിലൂടെ ലക്ഷ്യമാക്കുന്നതെന്നും ഇതു വരുംവര്‍ഷങ്ങളിലും തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കെ.കെ ശൈലജ അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."