ഉദാരമതികളുടെ കനിവ് തേടി അനാഥനായ കാന്‍സര്‍ രോഗി
വെള്ളമുണ്ട: ജീവിത സായന്തനത്തില്‍ കാന്‍സര്‍ രോഗം ബാധിച്ച് ഒറ്റപ്പെട്ടുപോയ കര്‍ഷക തൊഴിലാളി ഉദാരമതികളുടെ കനിവ് തേടുന്നു. മൊതക്കര മാനിയിലെ ഒറ്റമുറിയില്‍ ബന്ധുക്കളാരുമില്ലാതെ തനിച്ച് ജീവിക്കുന്ന പോഴത്തിങ്കല്‍ ഇമ്മാനുവലാണ് ഉദാരമതികളുടെ കരുണ തേടുന്നത്.ഈ മറുനാട്ടുകാരനെ ചികിത്സിക്കാനുള്ള പണം കണ്ടെത്താനുള്ള പരിശ്രമത്തിലാണ് നാട്ടുകാര്‍.
15 വര്‍ഷം മുമ്പാണ് കൂലിപ്പണി തേടി ഇമ്മാനുവല്‍ വയനാട്ടിലെത്തിയത്. നിത്യചെലവുകള്‍ക്ക് അധ്വാനിച്ച് വരുമാനം കണ്ടെത്തും.ആരോടും സൗമ്യമായി മാത്രം ഇടപെടും.ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ നാട്ടുകാരുമായി ഇമ്മാനുവല്‍ എളുപ്പത്തില്‍ നാട്ടുകാരുമായി സൗഹൃദം സ്ഥാപിച്ചു. പ്രായം വകവെക്കാതെ കൂലിപ്പണിയെടുത്ത് ആര്‍ക്കും ബാധ്യതയാവാതെ, ആരെയും ബുദ്ധിമുട്ടിക്കാതെയായിരുന്നു ഇക്കാലം വരെ ഇയാളുടെ ജീവിതം. ഇതിനിടയിലാണ് കാന്‍സര്‍ രോഗ ബാധിതനാണെന്ന് അറിയുന്നത്. രോഗം കുറച്ചു പഴകിയതിനാല്‍ ചികിത്സ ചെലവേറിയതാണ്. റേഡിയേഷനടക്കമുള്ള ചികിത്സ ലഭ്യമാക്കണമെങ്കില്‍ പണം കണ്ടെത്തണം. എവിടെയെങ്കിലും കുറച്ച് സ്ഥലം വാങ്ങി ഒരു ചെറിയ വീടെന്ന ഇമ്മാനുവലിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കണമെന്നും നാട്ടുകാര്‍ക്ക് ആഗ്രഹമുണ്ട്. സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായം ലഭിച്ചിട്ടില്ല. മറ്റെവിടേക്കെങ്കിലും ഇയാള്‍ക്ക് പോകാനും ഇടമില്ല. നിത്യചെലവിനും ഭക്ഷണത്തിനും മറ്റ് മാര്‍ഗ്ഗങ്ങളൊന്നുമില്ല.
ഇമ്മാനുവലിനെ സഹായിക്കുന്നതിനായി എ.ശശിധരന്, കെ.പി.രാജന് എന്നിവര്‍ രക്ഷാധികാരികളായി 11 അംഗ കമ്മറ്റി രൂപീകരിച്ചു. കേരള ഗ്രാമീണ്‍ ബാങ്ക് വെള്ളമുണ്ട ശാഖയില്‍ 40411101014374 (ഐ.എഫ്.എസ്.ഐ കോഡ് 0040411) നമ്പറായി അക്കൗണ്ട് തുറന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."