HOME
DETAILS
MAL
അവശ്യസാധനങ്ങളുടെ വിലക്കയറ്റം: പിന്നില്‍ ഗൂഢാലോചനയെന്ന് ഭക്ഷ്യമന്ത്രി
backup
June 12 2016 | 05:06 AM
ആലപ്പുഴ: അവശ്യസാധനങ്ങളുടെ വിലവര്‍ധനയ്ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി സംസ്ഥാന ഭക്ഷ്യമന്ത്രി പി തിലോത്തമന്. പച്ചക്കറികള്‍ക്കു പിന്നാലെ അരിയുടെ വില വര്‍ധിപ്പിക്കാനുള്ള നീക്കവും സര്‍ക്കാര്‍ മനസ്സിലാക്കിയിട്ടുണ്ട്. അരി നല്‍കാനാവില്ലെന്ന് ആന്ധ്രയിലെ മില്ലുടമകള്‍ സമ്മര്‍ദം ചെലുത്താന്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പച്ചക്കറി വില തടയാന്‍ ഹോര്‍ട്ടികോര്‍പ്പ് ഇടപെടും. ആന്ധ്ര സര്‍ക്കാരുമായി ചര്‍ച്ചചെയ്ത് അരിവിലയും നിയന്ത്രിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും ഇപ്പോള്‍ പൊള്ളുന്നവിലയാണ്. തക്കാളിയുടെ വില മാര്‍ക്കറ്റില്‍ 60 രൂപ വരെ എത്തിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."