HOME
DETAILS

എറണാകുളത്ത് രാജ്യാന്തര പ്രദര്‍ശനവേദി പരിഗണനയില്‍: മന്ത്രി എ.സി മൊയ്തീന്‍

  
backup
February 25 2017 | 04:02 AM

%e0%b4%8e%e0%b4%b1%e0%b4%a3%e0%b4%be%e0%b4%95%e0%b5%81%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0-%e0%b4%aa

കൊച്ചി: പരമ്പരാഗത മേഖലയിലേതടക്കം വ്യവസായ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനത്തിന് എറണാകുളത്ത് രാജ്യാന്തര പ്രദര്‍ശന വേദി സ്ഥാപിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍.
കൊച്ചി നഗരത്തില്‍ സ്ഥലം ലഭ്യമല്ലെങ്കില്‍ നഗരത്തിന് പുറത്ത് ഉചിതമായ സ്ഥലം കണ്ടെത്തും.ഇക്കാര്യത്തില്‍ ജി.സി.ഡി.എയുടെ സഹകരണം തേടുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാന കരകൗശല വികസന കോര്‍പ്പറേഷന്റെ വിപണന യൂണിറ്റായ കൈരളിയുടെ ആഭിമുഖ്യത്തില്‍ എറണാകുളത്തപ്പന്‍ മൈതാനത്ത് ആരംഭിച്ച അഖിലേന്ത്യ കരകൗശല, കൈത്തറി പ്രദര്‍ശന വിപണനമേയുടെ ഉദ്ഘാടനം നിര്‍ഹിക്കുകയായിരുന്നു മന്ത്രി.
കേരളത്തിന്റെ കരകൗശല, കൈത്തറി ഉല്‍പ്പന്നങ്ങള്‍ ദേശീയതലത്തില്‍ തന്നെ മികവ് പുലര്‍ത്തുന്നവയാണെങ്കിലും ഇതിലൂടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ തൊഴിലാളികള്‍ക്ക് കഴിയുന്നില്ല. കൈത്തറി മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ ശരാശരി പ്രായം അമ്പതാണ്.
പുതുതായി യുവാക്കള്‍ ഈ രംഗത്തേക്ക് വരുന്നില്ല. കൈത്തറിയുടെ തനത് സ്വഭാവം നഷ്ടപ്പെടാതെ ചെറിയ തോതിലുള്ള യന്ത്രവല്‍ക്കരണവും അനിവാര്യമാണ്.സ്‌കൂള്‍ യൂണിഫോമുകള്‍ തയാറാക്കുന്നതിനായി ആവിഷ്‌കരിച്ച പദ്ധതിയിലൂടെ തൊഴിലാളികള്‍ക്ക് പ്രതിമാസം 12,000 രൂപ വേതനം നല്‍കാന്‍ കഴിയുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
കൈത്തറി മേഖലയില്‍ തൊഴിലാളികള്‍ക്കും ഉല്‍പ്പാദക സംഘങ്ങള്‍ക്കും നേട്ടമുണ്ടാക്കാനാകുന്നില്ലെങ്കിലും ഇടത്തട്ടുകാരും വന്‍കിട വ്യാപാരികളും ലാഭം കൊയ്യുന്ന സ്ഥിതിയുണ്ട്. കണ്ണൂരില്‍ 800 രൂപയ്ക്ക് ലഭിക്കുന്ന ഷര്‍ട്ട് ബ്രാന്‍ഡ് ചെയ്ത് 2000 2500 രൂപ നിരക്കിലാണ് സ്വകാര്യ വില്‍പ്പന ശാലകള്‍ നല്‍കുന്നത്. ഡിസൈന്‍, ബ്രാന്‍ഡിങ്, വിപണനം എന്നീ തലങ്ങളില്‍ ശ്രദ്ധ പതിപ്പിച്ചാല്‍ ഈ നേട്ടം ഉല്‍പ്പാദകസംഘങ്ങള്‍ക്കും തൊഴിലാളികള്‍ക്കും ലഭിക്കും.
ആര്‍ട്ടിസാന്‍സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍, സുരഭി, കരകൗശല വികസന കോര്‍പ്പറേഷന്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ഈ മേഖലയില്‍ കാര്യമായ മുന്നേറ്റമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിദഗ്ധരായ തൊഴിലാളികളെയും ശില്‍പ്പികളെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവാര്‍ഡ് തുകയില്‍ സര്‍ക്കാര്‍ വര്‍ധന വരുത്തിയിരുന്നു. പ്രദര്‍ശന, വിപണന കേന്ദ്രങ്ങളുടെ സൗകര്യം വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാഗി ചുഴലിക്കാറ്റില്‍ തകര്‍ന്ന് മ്യാന്‍മര്‍; ഇതുവരെ മരിച്ചത് 113 പേര്‍; സഹായമയച്ച് ഇന്ത്യ

International
  •  3 months ago
No Image

ലെബനൻ നോവലിസ്റ്റ് ഏലിയാസ് ഖൗറി അന്തരിച്ചു

National
  •  3 months ago
No Image

കൊച്ചിയിൽ പഞ്ചാബിൻ്റെ നാടകീയ വിജയം; ബ്ലാസ്റ്റേഴ്‌സിന് കണ്ണീരോണം

Football
  •  3 months ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ രോഗി മര്‍ദിച്ചു

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസും, ബിജെപിയും; മുഖ്യമന്ത്രിക്കസേരയില്‍ പകരം ആര്?

National
  •  3 months ago
No Image

യാത്രികർക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ; കരിപ്പൂർ- മസ്കത്ത് വിമാനയാത്രക്കാർ ബഹളം വെച്ചു

oman
  •  3 months ago
No Image

നിപ; കൂടുതല്‍ നിയന്ത്രണങ്ങള്‍; തിരുവാലി, മമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍

Kerala
  •  3 months ago
No Image

അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

National
  •  3 months ago
No Image

സഊദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22373 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ പിടികൂടി

Saudi-arabia
  •  3 months ago