വസ്തു തര്‍ക്കം: അമ്മയെ മകന് മര്‍ദിച്ചെന്ന് പരാതി
കോട്ടയം: വസ്തു തര്‍ക്കത്തെ തുടര്‍ന്നു അമ്മയെ മകന് മര്‍ദിച്ചതായി പരാതി. മര്‍ദനത്തില്‍ പരുക്കേറ്റ വേളൂര്‍ പത്തില്‍ച്ചിറയില്‍ അമ്മിണി(70)യെ ജനറല്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അമ്മിണിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് കേസെടുത്തു.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. മകനും ഭാര്യയ്ക്കും കൊച്ചുമകള്ക്കുമൊപ്പമാണ് അമ്മിണി ഇപ്പോള്‍ താമസിച്ചു വരുന്നത്. ഇവരുടെ മകള്‍ പാത്താമുട്ടത്തെ മരണവീട്ടില്‍ പോയ ശേഷം വേളൂരിലെ വീട്ടിലെത്തി മടങ്ങിയെത്തിയപ്പോഴാണ് അമ്മയെ അക്രമിച്ചതായി അറിയുന്നത്.
ഇന്നലെ രാവിലെ വീട്ടില്‍നിന്നു ബഹളം കേട്ട അയല്‍വാസികളും കുടുംബശ്രീ പ്രവര്‍ത്തകരും വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ശരീരമാസകലം മര്‍ദനമേറ്റ ഇവരെ കണ്ടത്.
തുടര്‍ന്നു നഗരസഭ അംഗങ്ങള്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വനിതാ പൊലിസ് സ്റ്റേഷനില്‍ നിന്നും ഉദ്യോഗസ്ഥരെത്തി അമ്മിണിയുടെ മൊഴിയെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."