ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാരും സൂപ്രണ്ടും രണ്ടു തട്ടില്‍
കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാരും സൂപ്രണ്ടും തമ്മിലടി തുടരുന്നു. ഒമ്പത് മാസമായി ശമ്പളം ലഭിച്ചില്ലെന്നാരോ പിച്ച് കുറച്ച് മാസങ്ങളായി ഡോക്ടര്‍മാര്‍ ശീതസമരത്തിലായിരുന്നു. ഇതിന്റെ പേരില്‍ വ്യാഴാഴ്ച മെഡിക്കല്‍ ബോര്‍ഡ് മീറ്റിങ് ഡോക്ടര്‍മാര്‍ ഉപരോധിച്ചിരുന്നു. സര്‍ക്കാര്‍ ജീവക്കാരുടെ ശമ്പളവിതരണവും മറ്റ് വിവരങ്ങളും നിയന്ത്രിക്കുന്ന സ്പാര്‍ക്ക് സോഫ്റ്റ്‌വെയറിന്റെ തകരാര്‍ മൂലം ഒന്‍പത് മാസമായി ശമ്പളം ലഭിക്കുന്നില്ലെന്നാണ് ഡോക്ടര്‍മാരുടെ പരാതി.
എന്നാല്‍ ഒരു ഡോക്ടറുടെ ശമ്പളം മാത്രമാണ് കുടിശികയുള്ളതെന്നും ഇതു നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നുമാണ് സൂപ്രണ്ട് പറയുന്നത്. സോഫ്റ്റ്‌വെയര്‍ തകരാറിലായതിനെ പറ്റി ആരോഗ്യ മന്ത്രിക്ക് നല്‍കിയ പരാതിയില്‍ നടപടിയെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു.
ആരോഗ്യമന്ത്രിയുടെ നിര്‍ദേശം സൂപ്രണ്ട് അവഗണിക്കുകയാണെന്ന് ആരോപിച്ച് ഡോക്ടര്‍മാര്‍ വാര്‍ത്താകുറിപ്പ് ഇറക്കിയതോടെയാണ് ജില്ലാ ആശുപത്രിയിലെ ശീതസമരം പുറത്തറിയുന്നത്.
ശമ്പളം ലഭിക്കാത്തതിനാല്‍ കുറച്ച് മാസങ്ങളായി ആരോഗ്യ വകുപ്പ് നടത്തിയ പദ്ധതികള്‍ക്കൊന്നും ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സഹകരിച്ചിരുന്നില്ല. സൂപ്രണ്ടിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ഡോക്ടര്‍മാര്‍ ഉന്നയിക്കുന്നത്.
സൂപ്രണ്ടിന്റെ ധിക്കാര മനോഭാവവും രോഗികളോടും ഡോക്ടര്‍മാരോടും മോശമായി പെരുമാറുന്നതായും അഡ്മിനിസ്‌ട്രേറ്റീവ് കാറ്റഗറി കാണിച്ച് രോഗികളെ പരിശോധിക്കാറില്ലെന്നുമാണ് ഡോക്ടര്‍മാരുടെ പരാതി.
വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഡോക്ടര്‍മാരെ നിര്‍ബന്ധിക്കുന്നതായും സൂപ്രണ്ട് തസ്തികയില്‍ ഒരു ആശുപത്രിയില്‍ മൂന്നുവര്‍ഷം മാത്രമേ തുടരാന്‍ അനുവാദമുള്ളൂവെന്നിരിക്കേ വ്യവസ്ഥ ലംഘിച്ച് ആറു വര്‍ഷമായി തുടരുന്നതായും ആരോപണമുണ്ട്.
ക്രമക്കേട് നടക്കുന്നുണ്ടെന്നാരോപിച്ച് വിജിലന്‍സിനും പരാതി നല്‍കിയിട്ടുണ്ട്. മുന്‍ പും ഡോക്ടര്‍മാരും സംഘടനയായ കെ.ജി.എം.ഒ.എയും സൂപ്രണ്ടിനെയും മുന്‍ ആര്‍.എം.ഒയെയും മാറ്റണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു.
ഡോക്ടര്‍മാരുടെ സമരം രോഗികളെ കാര്യമായി ബാധിക്കുന്നുമുണ്ട്. ശമ്പളവിഷയത്തില്‍ ഉടന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കൂടുതല്‍ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."