HOME
DETAILS

അമേരിക്കന്‍ റോബിന്‍ ബ്രിട്ടന്റെ ദേശീയപക്ഷി

  
backup
January 25 2020 | 23:01 PM

%e0%b4%85%e0%b4%ae%e0%b5%87%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%8b%e0%b4%ac%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%bf

 


കാഴ്ചയില്‍ വളരെ ഭംഗി തോന്നിക്കുന്ന പക്ഷിയാണ് അമേരിക്കന്‍ റോബിന്‍. അമേരിക്കക്കാര്‍ക്ക് വളരെയധികം പ്രിയപ്പെട്ട പക്ഷിയായതിനാലാണ് ഇവയ്ക്ക് ഈ പേരു വീണത്. പേരില്‍ അമേരിക്കയുണ്ടെങ്കിലും ഗ്രേയ്റ്റ് ബ്രിട്ടന്റെ ദേശീയപക്ഷിയാണിത്. അമേരിക്കയിലും തെക്കന്‍ കാനഡയിലും മെക്‌സിക്കോ, പസഫിക് തീരങ്ങളിലും ഇവ സഞ്ചരിക്കാറുണ്ട്. മിഷിഗണിലും കണക്ടിക്കട്ടിലുമാണ് കൂടുതലായി കണ്ടുവരുന്നത്. പുല്‍ച്ചാടി, മണ്ണിര, പഴങ്ങള്‍, ചെറുപയര്‍, പുഴുക്കള്‍ എന്നിവയാണ് ഭക്ഷണം. നീണ്ട ഉണങ്ങിയ പുല്ല്, കടലാസ്, തൂവലുകള്‍, ചെളി എന്നിവ ചേര്‍ത്താണ് മനോഹരവും ബലവത്തുമായ കൂടുകള്‍ നിര്‍മിക്കുന്നത്.
പാട്ടുപാടുന്ന പക്ഷിയെന്നും ഇവയ്ക്ക് പേരുണ്ട്. 23 മുതല്‍ 28 സെന്റിമീറ്റര്‍ വരെയാണ് ഈ കൊച്ചു പക്ഷിയുടെ വലുപ്പം. ചിറകുകള്‍ക്ക് 21 മുതല്‍ 41 സെന്റിമീറ്റര്‍ വരെ വിസ്താരം വരും. ശരാശരി തൂക്കം 77 ഗ്രാം മുതല്‍ 79 ഗ്രാം വരെയാണെങ്കിലും ചില ആണ്‍പക്ഷികളുടെ തൂക്കം 94 ഗ്രാം വരെ കാണാറുണ്ട്. പെണ്‍പക്ഷികള്‍ ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള മാസങ്ങളില്‍ രണ്ടുമൂന്നു മുട്ടവരെയിടും. ചുവപ്പും ഓറഞ്ചും നിറം കലര്‍ന്ന തൂവലുകളാണ് ആണ്‍പക്ഷിയുടെ നെഞ്ചില്‍ കാണുക. പൂച്ച, കുറുക്കന്‍, വലിയ പാമ്പുകള്‍ എന്നിവ തരം കിട്ടുമ്പോള്‍ ഇവയെ കൊന്നു തിന്നാറുണ്ട്. വംശനാശ ഭീഷണി നേരിടുന്ന അമേരിക്കന്‍ റോബിനെ സംരക്ഷിക്കാനുള്ള നടപടികളും അമേരിക്കന്‍ ഭരണകൂടം നടത്തുന്നുണ്ട്.
അമേരിക്കന്‍ റോബിന്‍ വസന്തകാലത്തിന്റെ ഐക്കണായും മനോഹരമായ അതിന്റെ പട്ട കൊണ്ടും അവയുടെ ശോഭിതമായ ഓറഞ്ച് നിറത്തിലുള്ള വയര്‍ഭാഗ ഭംഗിയുമാണ് പ്രശസ്തമാകുന്നത്.
ആണ്‍പക്ഷികളാണ് പെണ്‍പക്ഷികളേക്കാള്‍ മനോഹരമായി പാട്ടുപാടുന്നത്. ഇരു ജനുസുകളും അത്ഭുതകരമാംവിധം ഒരു പോലെയിരിക്കുമെങ്കിലും പെണ്‍പക്ഷിയേക്കാള്‍ ആണ്‍പക്ഷിക്ക് അല്‍പം ഇരുണ്ടനിറമാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് അമേരിക്കന്‍ റോബിനുകളെ ഭക്ഷിക്കാനായി കൊന്നിരുന്നു. ഇന്നിപ്പോള്‍ കര്‍ശനമായ നിയമത്തോടെ അവയെ സംരക്ഷിക്കുന്നുണ്ട്.
വെസ്റ്റ്‌നൈല്‍ വൈറസിന്റെ അറിയപ്പെടുന്ന വാഹകരാണ് അമേരിക്കന്‍ റോബിന്‍. ഇത്തരം വൈറസുകളെ മറ്റുപക്ഷികളേക്കാള്‍ കൂടുതല്‍ വഹിക്കുന്നവരാണെന്ന് മാത്രമല്ല, കൊതുകുകളിലേക്ക് പരത്തുകയും ചെയ്യുന്നുണ്ട്.
ഇവയുടെ ഓട്ടവും പെട്ടെന്നുള്ള നിര്‍ത്തവും മറ്റു പക്ഷികളില്‍ നിന്ന് വ്യത്യസ്തമാണ്. പലപ്പോഴും കൂട്ടമായി ഫെര്‍മന്റഡ് ബെറീസ് കൂടിയ അളവില്‍ കഴിക്കുന്നതിനാല്‍ ഇവ നടക്കുമ്പോള്‍ മദ്യപാനികള്‍ നടക്കുന്ന പോലെ തോന്നും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പൂരത്തിനിടെ സംഘര്‍ഷത്തിന് ആസൂത്രിത ശ്രമം; എന്തിനും തയ്യാറായി ആര്‍.എസ്.എസ് സംഘമെത്തി' ഗുരുതര വെളിപെടുത്തലുമായി വി.എസ്.സുനില്‍ കുമാര്‍

International
  •  3 months ago
No Image

ലബനാനില്‍ ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍; ഇന്നലെ മാത്രം കൊന്നൊടുക്കിയത് 88 പേരെ, മരണം 700 കടന്നു

International
  •  3 months ago
No Image

കടന്നാക്രമണം ഗൂഢാലോചനയുടെ ഭാഗമെന്ന് ടി.പി രാമകൃഷ്ണന്‍; അന്‍വറിനെ തളക്കാന്‍ വഴികള്‍ തേടി സി.പി.എം 

Kerala
  •  3 months ago
No Image

ഉക്രൈന് 800 കോടി ഡോളറിന്റെ സൈനിക സഹായം പ്രഖ്യാപിച്ച് യു.എസ്

International
  •  3 months ago
No Image

ആണവാക്രമണ ഭീഷണിയുമായി പുടിന്‍ ; നിരുത്തരവാദപരമെന്ന് യൂറോപ്യന്‍ യൂനിയന്‍

International
  •  3 months ago
No Image

തൃശൂരില്‍ വന്‍ എടിഎം കവര്‍ച്ച; മൂന്നിടത്തു നിന്നായി 65 ലക്ഷം കവര്‍ന്നു, സി.സി.ടി.വി കറുത്ത പെയിന്റടിച്ച് മറച്ചു

Kerala
  •  3 months ago
No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago