സ്വദേശികളെ കിട്ടാനില്ല; സഊദിയിലെ യൂനിവേഴ്‌സിറ്റികളിലേക്കുള്ള അധ്യാപക റിക്രൂട്ട്‌മെന്റില്‍ നാലിരട്ടി വര്‍ധന
ജിദ്ദ: സ്വദേശികളെ ലഭിക്കാത്തതിണാല്‍ സഊദിയിലെ യൂനിവേഴ്‌സിറ്റികള്‍ ഈ വര്‍ഷം റിക്രൂട്ട്‌മെന്റ് ചെയ്ത വിദേശ അധ്യാപകരുടെ എണ്ണത്തില്‍ നാലിരട്ടി വര്‍ധനവ്. വിദേശങ്ങളില്‍ നിന്ന് അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നതിന് ഈ വര്‍ഷം ഇതുവരെ മാത്രം 1908 വിസകള്‍ യൂനിവേഴ്‌സിറ്റികള്‍ അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ആകെ 470 വിദേശ അധ്യാപകരെയാണ് യൂനിവേഴ്‌സിറ്റികള്‍ വിദേശങ്ങളില്‍ നിന്ന് റിക്രൂട്ട് ചെയ്തത്. ഒഴിവുള്ള തസ്തികകളെ കുറിച്ച് പരസ്യപ്പെടുത്തിയിട്ടും യോഗ്യരായ സ്വദേശികളെ കണ്ടെത്താന്‍ സാധിക്കാത്തതുകൊണ്ടാണ് വിദേശികളെ റിക്രൂട്ട് ചെയ്യുന്നതെന്നാണ് സര്‍വകലാശാലകളുടെ വിശദീകരണം.
ഒഴിവുള്ള തസ്തികകളെക്കുറിച്ച് ഓരോ സാമ്പത്തിക വര്‍ഷത്തിന്റെയും ആരംഭത്തില്‍ യൂനിവേഴ്‌സിറ്റികള്‍ പ്രാദേശിക പത്രങ്ങളില്‍ പരസ്യപ്പെടുത്തല്‍ നിര്‍ബന്ധമാണ്. എന്നാല്‍ പലപ്പോഴും തൊഴില്‍ മന്ത്രാലയത്തില്‍ വിസാ അപേക്ഷ നല്‍കുന്നതിനുള്ള പതിവ് നടപടിയായി പരസ്യങ്ങള്‍ മാറുകയാണ്. പരസ്യം ചെയ്തിട്ടും യോഗ്യരായ സഊദികള്‍ മുന്നോട്ടുവരുന്നില്ലെന്ന ന്യായീകരണം പറഞ്ഞാണ് അധുകൃതര്‍ തൊഴില്‍ മന്ത്രാലയത്തിന് വിസാ അപേക്ഷകള്‍ നല്‍കുന്നത്.
2013ല്‍ യൂനിവഴ്‌സിറ്റി അധ്യാപകരെ വിദേശത്തു നിന്നു റിക്രൂട്ട് ചെയ്യുന്നത് നിയന്ത്രിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നടപടിയെടുത്തിരുന്നു. അറബി ഭാഷ, ശരീഅത്ത് വിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് വിദേശങ്ങളില്‍ നിന്ന് യൂനിവേഴ്‌സിറ്റി അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നത് പടിപടിയായി നിര്‍ത്തി യോഗ്യരായ സ്വദേശി അധ്യാപകരെ പ്രയോജനപ്പെടുത്താന്‍ മന്ത്രാലയം നടപടിയെടുത്തു. വിദേശ അധ്യാപക റിക്രൂട്ട്‌മെന്റ് വിലക്ക് പട്ടികയില്‍ കൂടുതല്‍ വിഷയങ്ങള്‍ ഉള്‍പ്പെടുത്തുന്ന കാര്യം പഠിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അന്ന് അറിയിച്ചിരുന്നു.
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ അധ്യാപകരെ റിക്രൂട്ട് ചെയ്തത് ഈജിപ്തില്‍ നിന്നാണ്. തിയറി ഹ്യുമാനിറ്റീസ്, സയന്‍സ് മെഡിക്കല്‍, എന്‍ജിനീയറിങ് എന്നീ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനാണ് ഏറ്റവും കൂടുതല്‍ അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."