ഇസ്‌ലാമിനെതിരെയുള്ള വെല്ലുവികളെ ഏറ്റെടുക്കാന്‍ ഉതകുന്ന പണ്ഡിതന്മാരെ വാര്‍ത്തെടുക്കുക ലക്ഷ്യം : ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി
ജുബൈല്‍: ആധുനിക കാലത്തെ ഇസ്‌ലാമിനെതിരെയുള്ള വെല്ലുവിളികളെ ഏറ്റെടുക്കാന്‍ ഉതകുന്ന തരത്തിലുള്ള പണ്ഡിതന്മാരെ വാര്‍ത്തെടുക്കാനുള്ള പരിശ്രമമായിരിക്കണം ഇനിയുള്ള കാലത്തു നടത്തേണ്ടതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗവും ആഗോള പണ്ഡിത സംഭാംഗവും ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമായ ഡോ: ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി പ്രസ്താവിച്ചു .
ജുബൈല്‍ ഇസ്‌ലാമിക് സെന്റര്‍ എസ് വൈ എസ് സെന്‍ട്രല്‍ കമ്മിറ്റിയും ദാറുല്‍ ഹുദാ ജുബൈല്‍ കമ്മിറ്റിയും സംയുക്തമായി ജുബൈല്‍ കുക് സോണ്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യക്കകത്തും പുറത്തും ഇസ്‌ലാമിക പ്രബോധകരെ അയക്കാന്‍ ഇന്ന് ദാറുല്‍ ഹുദ പ്രാപ്തമായിട്ടുണ്ട്. കേരളത്തിനു പുറത്തു വിവിധ സംസ്ഥാനങ്ങളില്‍ ഇസ്‌ലാമിക പ്രബോധനത്തിനായി സ്ഥാപനങ്ങള്‍ നടന്നു വരുന്നു. ഇതിനായി മതബൗധിക സമന്വയ വിദ്യാസമായിരിക്കണം ഇനിയുള്ള കാലഘട്ടങ്ങളില്‍ പണ്ഡിതന്മാര്‍ക്ക് നല്‍കേണ്ടത് അദ്ദേഹം പറഞ്ഞു.
ദാറുല്‍ ഹുദാ ജുബൈല്‍ കമ്മിറ്റി ചെയര്‍മാന്‍ നൂറുദ്ധീന്‍ മൗലവി ചുങ്കത്തറ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സുലൈമാന്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. അബൂജിര്‍ഫാസ് മൗലവി ദമാം, റാഫി ഹുദവി, അഷ്‌റഫ് ചെട്ടിപ്പടി, ശിഹാബുദ്ധീന്‍ ബാഖവി കുന്നുംപുറം സംസാരിച്ചു.
സമ്മേളന യോഗത്തില്‍ കഴിഞ്ഞ വര്‍ഷം ഹജ്ജ് വേളയില്‍ മക്കയില്‍ ഹജ്ജ് വളണ്ടിയര്‍മാരായി സേവനം ചെയ്ത ജുബൈലില്‍നിന്നുള്ള 30 ഓളം വിഖായ വാളണ്ടിയര്‍മാര്‍ക്കുള്ള അനുമോദന പത്രവും മൊമെന്റ്റോ വിതരണവും ദാറുല്‍ ഫൗസ് മദ്രസ്സ വിദ്യാര്‍ഥികളുടെ സര്‍ഗ്ഗലയം പരിപാടിയില്‍ വിജയികളായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."