HOME
DETAILS

ബി.എം.സി ഭരണം: ബി.ജെ.പിയെ അകറ്റി നിര്‍ത്താന്‍ ശിവസേന നീക്കം തുടങ്ങി

  
backup
February 25, 2017 | 8:43 PM

%e0%b4%ac%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%b8%e0%b4%bf-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%af%e0%b5%86-%e0%b4%85%e0%b4%95%e0%b4%b1

 

മുംബൈ: ബ്രിഹാന്‍ മുംബൈ കോര്‍പ്പറേഷന്‍(ബി.എം.സി) ഭരിക്കുന്നതിനായി ശിവസേന നീക്കം തുടങ്ങി. നിവൃത്തിയില്ലാത്തതുകൊണ്ട് ശിവസേനയുമായി നീക്കുപോക്കുണ്ടാക്കുമെന്ന ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ നിതിന്‍ ഗഡ്കരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിതിന് തൊട്ടുപിന്നാലെ ഏത് തരത്തിലും ബി.ജെ.പിയെ അകറ്റി നിര്‍ത്തി ഭരണം നടത്താനാണ് ശിവസേന പദ്ധതി തയാറാക്കുന്നത്. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസുമായും മറ്റ് സ്വതന്ത്രരുമായും ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്.
സ്വതന്ത്രനായി വിജയിച്ച കിരന്‍ ലാന്‍ജെ ഇന്നലെ ശിവസേനക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ശിവസേനാ ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ഉദ്ധവ് താക്കറെയുമായി ചര്‍ച്ച നടത്തി പിന്തുണ പ്രഖ്യാപിച്ചത്. സ്വതന്ത്രരായി വിജയിച്ച ചങ്‌സെ മുള്‍ത്താനി, സ്‌നേഹല്‍ മോര്‍, തുളസിദാസ് ഷിന്‍ഡെ എന്നിവര്‍ നേരത്തെ തന്നെ ശിവസേനക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
84 സീറ്റുകളില്‍ വിജയിച്ച ശിവസേനക്ക് നാല് സ്വതന്ത്രര്‍ പിന്തുണ പ്രഖ്യാപിച്ചതോടെ അംഗസംഖ്യ 88 ആയിട്ടുണ്ട്. 227 അംഗങ്ങളുള്ള കോര്‍പ്പറേഷനില്‍ ഭരിക്കാന്‍ 114 അംഗങ്ങളുടെ പിന്തുണ വേണം. ഇതിനായി 31 അംഗങ്ങളുള്ള കോണ്‍ഗ്രസുമായും ശിവസേന ചര്‍ച്ച തുടങ്ങിയിട്ടുണ്ട്.
എന്നാല്‍ ശിവസേനയുമായുള്ള ചര്‍ച്ചയെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുരുദാസ് കാമത്ത് ശക്തമായി എതിര്‍ത്തിട്ടുണ്ട്. നേരിട്ടോ അല്ലാതെയോ ഉള്ള ഏതൊരു ബന്ധത്തെയും താന്‍ ശക്തമായി എതിര്‍ക്കുന്നുവെന്ന് കാണിച്ച് അദ്ദേഹം സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് കത്ത് നല്‍കിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്കിലെ ടോൾ തർക്കം: യു.എസ് ഭീഷണിക്ക് പിന്നാലെ ഒമാന് പൂർണ്ണ പിന്തുണയുമായി ഇറാൻ

International
  •  a month ago
No Image

പശ്ചിമേഷ്യയിൽ നിർണായക വഴിത്തിരിവ്: ഇറാൻ-അമേരിക്ക ധാരണാപത്രം ഉടൻ; നാവിക ഉപരോധം പിൻവലിക്കുമെന്ന് ട്രംപ്

International
  •  a month ago
No Image

നിക്ഷേപത്തുക തിരികെ ലഭിച്ചില്ല; കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി തീ കൊളുത്തിയ വയോധികൻ മരിച്ചു

Kerala
  •  a month ago
No Image

മുൻ മന്ത്രി ടി യു കുരുവിള അന്തരിച്ചു

Kerala
  •  a month ago
No Image

ഇൻഡിക്കേറ്റർ ഇടാതെ കാർ വെട്ടിച്ചു; ചോദ്യം ചെയ്ത ആംബുലൻസ് ഡ്രൈവർക്കും രോഗിയുടെ ബന്ധുവിനും ക്രൂരമർദനം, 4 പേർ പിടിയിൽ

Kerala
  •  a month ago
No Image

വാരാന്ത്യത്തിൽ പ്രധാന കേന്ദ്രങ്ങളിൽ തിരക്കിന് സാധ്യത; ജാഗ്രതാ നിർദേശവുമായി ദുബൈ ആർടിഎ

uae
  •  a month ago
No Image

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ നഷ്ടപ്പെട്ടിട്ടില്ല, പരാതി അടിസ്ഥാനരഹിതം: ഭരണസമിതി

Kerala
  •  a month ago
No Image

ഈദ് യാത്രക്കിടയിൽ യുഎഇയിൽ വാഹനങ്ങൾ പണിമുടക്കുന്നു; പെരുവഴിയിലായി പ്രവാസികൾ, വില്ലനായി അമിത ചൂടും ബാറ്ററി തകരാറും

uae
  •  a month ago
No Image

സാങ്കേതിക പിഴവ്: സിബിഎസ്ഇ പുനർമൂല്യനിർണ്ണയ തീയതി നീട്ടി; ജൂൺ 1 മുതൽ അപേക്ഷിക്കാം

National
  •  a month ago
No Image

പ്രീമിയർ ലീഗ് കിരീടനേട്ടം; ആഴ്സണൽ എഫ്‌സിക്ക് ആദരവുമായി എമിറേറ്റ്സ്

uae
  •  a month ago