HOME
DETAILS

'വന്ദേമാതരം' തടഞ്ഞാൽ ശിക്ഷ; നിയമം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം ; വ്യാപക ദുരുപയോഗത്തിന് സാധ്യത

  
July 18, 2026 | 3:45 AM


ന്യൂഡൽഹി: ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന സർക്കാർ ഉത്തരവിന് പിന്നാലെ അത് നിയമവിധേയമാക്കാനും എതിർക്കുന്നത് ക്രിമിനൽക്കുറ്റമാക്കാനും കേന്ദ്രം നിയമം കൊണ്ടുവരുന്നു. വന്ദേമാതരത്തെ ആക്ഷേപിക്കുന്നതും ആലപിക്കുന്നത് തടയുന്നതും മൂന്ന് വർഷം വരെ തടവുലഭിക്കാവുന്ന കുറ്റമാക്കുന്ന പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷനൽ ഹോണർ (ഭേദഗതി) ബിൽ തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റ് മഴക്കാല സമ്മേളനത്തിൽ അവതരിപ്പിക്കും. ബില്ലിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിട്ടുണ്ട്. 
വന്ദേമാതരത്തെ അപമാനിക്കുന്ന തരത്തിൽ പെരുമാറുക, അവമതിക്കുക, ആലപിക്കുന്നത് തടയുക എന്നത് ക്രിമിനൽക്കുറ്റമാക്കുന്നതാണ് ബിൽ. നിലവിൽ ദേശീയ ഗാനമായ ജന ഗണ മനയ്ക്കാണ് ഈ സംരക്ഷണമുള്ളത്. ഇത് വന്ദേമാതരത്തിനും കൂടി കൊണ്ടുവരാനാണ് നീക്കം. കുറ്റം തെളിഞ്ഞാൽ മൂന്നുവർഷം തടവോ, പിഴയോ, ഇതുരണ്ടും കൂടിയോ ലഭിക്കാം. നിയമം വരുന്നതോടെ ദേശീയ ചിഹ്നം, ദേശീയ ഗാനം, ദേശീയ പതാക പോലുള്ളവയ്ക്കുള്ള സംരക്ഷമാണ് വന്ദേമാതരത്തിനും ലഭിക്കുക. വന്ദേമാതരം ആലപിക്കൽ നിലനിൽ നിർബന്ധമില്ല. കേന്ദ്ര സർക്കാർ സമീപകാലത്ത് പുറപ്പെടുവിച്ച ഉത്തരവിന് ഉപദേശ സ്വഭാവമാണുള്ളത്. 
ഭേദഗതിയോടെ അത് നിർബന്ധിതമായി മാറും. സ്‌കൂളുകളിലും ഔദ്യോഗിക ചടങ്ങുകളിലുമെല്ലാം വന്ദേമാതരം ആലപിക്കൽ നിർബന്ധമാകും. വന്ദേമാതരം ആലപിക്കുന്നതിന് വ്യാപക എതിർപ്പുള്ളതിനാൽ നിയമഭേദഗതി വ്യാപകമായ ദുരുപയോഗത്തിന് വഴിയൊരുക്കുമെന്നാണ് ആശങ്ക. വന്ദേമാതരത്തിന്റെ ആറു ചരണങ്ങളും ആലപിക്കുന്നതിൽ മുസ്‍ലിംകൾ അടക്കമുള്ളവർ എതിർപ്പ് അറിയിച്ചിട്ടുണ്ട്. ബിൽ പാസായാൽ ഇതിനെ എതിർക്കുന്നതും കുറ്റമാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇയിൽ ഈ ആഴ്ച ചൂട് ഉയരും; ചിലയിടങ്ങളിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

uae
  •  2 hours ago
No Image

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെഎസ്ഇബി

Kerala
  •  2 hours ago
No Image

സിഎന്‍ജി വില വീണ്ടും കൂട്ടി; കേരളത്തില്‍ കിലോയ്ക്ക് 101 രൂപയായി, വാഹന ഉടമകള്‍ പ്രതിസന്ധിയില്‍

Kerala
  •  3 hours ago
No Image

കോഴിക്കോട് ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ വന്‍ ലഹരി വില്‍പ്പന: ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

Kerala
  •  3 hours ago
No Image

ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത; സുപ്രിംകോടതി സ്വമേധയാ കേസെടുത്തു; നടപടി കേരള ഹൈക്കോടതിയിലെ ഹരജി ശ്രദ്ധയിൽപ്പെട്ടതോടെ

latest
  •  3 hours ago
No Image

വിഴിഞ്ഞം തുറമുഖം സജീവം: ഓഗസ്റ്റ് 18 മുതല്‍ റോഡ് മാര്‍ഗമുള്ള ചരക്കുനീക്കം ആരംഭിക്കാന്‍ സാധ്യത, ദേശീയപാത അതോറിറ്റിയുടെ പച്ചക്കൊടി

Kerala
  •  3 hours ago
No Image

നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് നീക്കി; ജന്തര്‍ മന്തറില്‍ സംഘര്‍ഷാവസ്ഥ

latest
  •  3 hours ago
No Image

യു.എ.ഇയുടെ 100 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഗസ്സയിലേക്ക്

uae
  •  3 hours ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം: പുതിയ കരാറുകളുമായി കെഎസ്ഇബി; റെഗുലേറ്ററി കമ്മീഷന്‍ അനുമതി ഇന്ന്

Kerala
  •  4 hours ago
No Image

സംഭാവനക്കൊള്ള: ബദരീനാഥ് ക്ഷേത്രം മുൻ ഓഫിസർ അറസ്റ്റിൽ

latest
  •  4 hours ago

No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  14 hours ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  14 hours ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  14 hours ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  14 hours ago