നമ്പർ പ്ലേറ്റ് നീക്കി 230 കിലോമീറ്ററിലേറെ വേഗത്തിൽ കാർ ഓടിച്ചു; ദുബൈയിൽ ഡ്രൈവർക്ക് 13 ലക്ഷം രൂപ പിഴ
ദുബൈ: സ്മാർട്ട് ട്രാഫിക് നിരീക്ഷണ സംവിധാനങ്ങളെ മറികടക്കാൻ വാഹനത്തിന്റെ നമ്പർ പ്ലേറ്റുകൾ നീക്കം ചെയ്ത് മണിക്കൂറിൽ 230 കിലോമീറ്ററിലേറെ വേഗത്തിൽ കാർ ഓടിച്ച ഡ്രൈവർക്കെതിരെ ദുബൈ പൊലീസ് കർശന നടപടി സ്വീകരിച്ചു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച ദുബൈ പൊലീസ്, അമിതവേഗത്തിൽ വാഹനമോടിച്ച ഡ്രൈവർ സ്വന്തം ജീവനെയും മറ്റ് യാത്രക്കാരുടെ ജീവനെയും അപകടത്തിലാക്കിയതായി അറിയിച്ചു.
സംഭവത്തിൽ ഡ്രൈവറെ ഹാജരാകാൻ പൊലീസ് നിർദേശിച്ചു. വാഹനം പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട 2023-ലെ ഡിക്രി നമ്പർ 30 പ്രകാരമാണ് നടപടിയെടുത്തത്. ഇതിന്റെ ഭാഗമായി 50,000 ദിർഹം പിഴയും )ഏകദേശം 13.1 ലക്ഷം രൂപ) ചുമത്തിയിട്ടുണ്ട്.
ട്രാഫിക് നിരീക്ഷണ സംവിധാനങ്ങളെ വെട്ടിക്കാൻ നമ്പർ പ്ലേറ്റുകൾ നീക്കം ചെയ്യുന്നതോ, നിയമലംഘനങ്ങൾ മറച്ചുവയ്ക്കാൻ ശ്രമിക്കുന്നതോ, അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നതോ പോലുള്ള ഗുരുതര നിയമലംഘനങ്ങൾക്കെതിരെ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ് നൽകി. വാഹനമോടിക്കുന്നവർ ഗതാഗതനിയമങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.
English summary : Dubai Police have taken strict action against a motorist who removed his vehicle's licence plates in an attempt to evade smart traffic monitoring systems. The driver was caught speeding at more than 230km/h, putting lives at risk. Authorities summoned the driver and imposed penalties under Decree No. 30 of 2023 on vehicle impoundment, including a Dh50,000 fine.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."