ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിവാദത്തില്‍
ഷിംല: തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ വിവാദത്തിലേക്ക്. വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലെ ഫണ്ടെടുത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാഡ് കൊഹ്്‌ലിക്ക് നല്‍കിയതാണ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിരായ ആരോപണത്തിന് ഇടയാക്കിയത്. 2013ലെ കേദാര്‍നാഥ് വെള്ളപ്പൊക്കത്തിന് ഇരകളായവര്‍ക്ക് നല്‍കാനുള്ള ഫണ്ടില്‍ നിന്ന് 47.19 ലക്ഷം രൂപയാണ് അവര്‍ക്ക് നല്‍കാതെ വകമാറ്റി ടീം ക്യാപ്റ്റന് നല്‍കിയത്. 2015ലാണ് ഫണ്ട് വകമാറ്റി നല്‍കിയതെന്ന് വിവരാവകാശ പ്രവര്‍ത്തകന് നല്‍കിയ മറുപടിയില്‍ പറയുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തരാഖണ്ഡ് ടൂറിസം വകുപ്പിനുവേണ്ടി തയാറാക്കിയ ഒരു വീഡിയോയില്‍ ബ്രാന്‍ഡ് അംബാസഡര്‍കൂടിയായ കൊഹ്്‌ലി ഒരു മിനിറ്റ് ചെലവഴിച്ചതിനാണ് ഇത്രയും തുക നല്‍കിയതെന്നാണ് വിവരം. അതേസമയം ഈ ആരോപണം ശരിയല്ലെന്നും വീഡിയോക്കുവേണ്ടി പണം കൈപ്പറ്റിയിട്ടില്ലെന്നും വിരാഡിന്റെ ഏജന്റ് വ്യക്തമാക്കി.
 ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ മാധ്യമ ഉപദേഷ്ടാവ് സുരേന്ദ്ര കുമാറും ആരോപണം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."