HOME
DETAILS

സഊദിക്കും ഇറാനുമിടയിലുള്ളത് സുന്നി, ശിയാ തർക്കമല്ലെന്ന് സഊദി

  
backup
January 27, 2020 | 11:12 AM

75756876876-2

ജിദ്ദ: സഊദിക്കും ഇറാനുമിടയിലുള്ളത് സുന്നി, ശിയാ തർക്കമല്ലെന്ന് പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. സഊദിയുടെ പക്കലുള്ളത് വിഷൻ 2030 പദ്ധതിയാണ്. ഇറാന്റെ പക്കലുള്ളത് വിഷൻ 1979 ആണ്. ഇതാണ് പ്രശ്‌നം. സഊദിക്കും ഇറാനുമിടയിലുള്ളത് വിഷനുകൾ തമ്മിലെ സംഘർഷമാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേഖലയും ലോകവും നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഇറാൻ ഭരണകൂടവും ഇറാനു കീഴിലെ മിലീഷ്യകളും ഭീകര സംഘടനകളുമാണ്. ഐ.എസും അൽഖാഇദയും അടക്കമുള്ള ഭീകര ഗ്രൂപ്പുകളും ഇറാനും തമ്മിൽ തർക്കങ്ങളുണ്ടെങ്കിലും ഇരു കൂട്ടരും ഒരേ നാണയത്തിന്റെ വശങ്ങളാണ്. സഊദി അറേബ്യയെ ലക്ഷ്യമിടുന്ന കാര്യത്തിൽ ഇറാനും ഭീകര ഗ്രൂപ്പുകളും പരസ്പരം സഹകരിക്കുന്നു. ഇറാനും ഭീകര ഗ്രൂപ്പുകളും മറ്റു രാജ്യങ്ങളുടെ പരമാധികാരത്തിൽ വിശ്വസിക്കുന്നില്ല. ആശയസംഹിതയുടെ അടിസ്ഥാനത്തിൽ വിശാലമായ രാഷ്ട്രം സ്ഥാപിക്കുന്നതിൽ ഇരു കൂട്ടരും വിശ്വസിക്കുന്നു. ഇരു വിഭാഗവും ലോക നിയമം മാനിക്കുന്നുമില്ല. ചിലപ്പോഴൊക്കെ പരസ്പരം പോരടിക്കുമെങ്കിലും പൊതുശത്രുവായി കണ്ട് സഊദിയെ ലക്ഷ്യമിടുന്നതിൽ ഇറാനും ഭീകര ഗ്രൂപ്പുകളും പരസ്പരം സഹകരിക്കുന്നു. ശോഭനമായ ഭാവിയിലേക്കുള്ള പദ്ധതിയാണ് സഊദിക്കുള്ളത്.
അതേ സമയം മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുക എന്നതാണ് സഊദിയുടെ നയം. ഇറാനിൽ ഭരണമാറ്റ തീരുമാനമെടുക്കേണ്ടത് ഇറാൻ ജനത തന്നെയാണ്. ഇക്കാര്യത്തിൽ സഊദി അറേബ്യക്ക് ഒന്നും ചെയ്യാനില്ല. ഭരണകൂടത്തിന്റെ ചെയ്തികളിൽ ഇറാൻ ജനത അസംതൃപ്തരാണെന്നാണ് ഇറാനിലെ പ്രക്ഷോഭങ്ങൾ വ്യക്തമാക്കുന്നത്. സ്വന്തം ജനതയുടെ ക്ഷേമങ്ങൾക്ക് ഉപയോഗിക്കേണ്ട പണം സ്വന്തം ജനതയുമായി ഒരു ബന്ധവുമില്ലാത്ത പ്രവർത്തനങ്ങൾക്ക് ഇറാൻ ഭരണകൂടം വിദേശങ്ങളിൽ വിനിയോഗിക്കുകയാണെന്നും ഡെപ്യൂട്ടി പ്രതിരോധ മന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് യു.ജി പുനഃപരീക്ഷക്ക് സ്റ്റേ ഇല്ല; ഹരജികൾ പരിഗണിക്കുന്നത് സുപ്രിം കോടതി ജൂലൈയിലേക്ക് മാറ്റി

National
  •  a month ago
No Image

'സെക്രട്ടേറിയറ്റ് പിരിച്ചുവിടണം'; ബിനോയ് വിശ്വത്തിന്റേത് അപക്വമായ പെരുമാറ്റമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ

Kerala
  •  a month ago
No Image

മുൻ സ്പാനിഷ് പ്രധാനമന്ത്രി സാപറ്റേറോയ്‌ക്കെതിരെ അഴിമതി അന്വേഷണം; സ്പെയിനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം

International
  •  a month ago
No Image

വനിതാ ടി20 ലോകകപ്പിൽ തകർത്തടിച്ച് മന്ദാനയും ഷഫാലിയും; ഡച്ച് പടയ്‌ക്കെതിരേ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  a month ago
No Image

ഗില്ലിനും ഇഷാൻ കിഷനും സെഞ്ചുറി; അഫ്ഗാനെതിരേ പരമ്പര സ്വന്തമാക്കി ഇന്ത്യ

Cricket
  •  a month ago
No Image

"ഇന്ത്യ ആക്രമിക്കപ്പെട്ടാൽ സഹായിക്കാൻ അമേരിക്ക കൂടെയുണ്ടാകും"; ഡൊണാൾഡ് ട്രംപ്

International
  •  a month ago
No Image

ദുബൈ ഓഹരി വിപണിയിൽ ചരിത്ര നേട്ടം; വിപണി മൂലധനം 1 ട്രില്യൺ ദിർഹം കടന്നു

uae
  •  a month ago
No Image

വേനൽച്ചൂടിനെ തോൽപ്പിക്കാൻ ഇൻഡോർ റണ്ണിംഗ്; ഗിന്നസ് റെക്കോർഡ് തിളക്കവുമായി ദുബൈ 'മല്ലത്തോൺ' 

uae
  •  a month ago
No Image

മാസപ്പടി കേസ്: രണ്ടാം സമൻസിൽ ഹാജരായി; വീണയെ ഇഡി ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂറിലധികം

Kerala
  •  a month ago
No Image

523 ഹിന്ദുത്വ വിദ്വേഷ ഗാനങ്ങള്‍; പ്രോത്സാഹിപ്പിച്ച് മെറ്റയും, ഗൂഗിളും- രണ്ടിലൊന്നും ന്യൂനപക്ഷ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നവ

National
  •  a month ago