പൊള്ളുന്ന ചൂടിന് ആശ്വാസം; ഡല്‍ഹിയില്‍ മഴ, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജാഗ്രതാനിര്‍ദേശം
ന്യൂഡല്‍ഹി: കടുത്ത ചൂടില്‍ വെന്തുരുകുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ആശ്വാസമേകി ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വ്യാപക മഴ. ഡല്‍ഹി എന്‍സിആറിന്റെ വിവിധ ഭാഗങ്ങളില്‍ പുലര്‍ച്ചെ മുതല്‍ മഴ രേഖപ്പെടുത്തിയതോടെ ചൂടിന് നേരിയ ശമനമുണ്ടായിട്ടുണ്ട്. ഇന്ന് ദിവസം മുഴുവന്‍ ആകാശം മേഘാവൃതമായിരിക്കുമെന്നും ഇടിമിന്നലോടുകൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു.
പാലം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പുലര്‍ച്ചെ തന്നെ മഴ ലഭിച്ചു. ഇന്ന് ഡല്‍ഹിയിലെ താപനില പരമാവധി 29°C മുതല്‍ 31°C വരെയും കുറഞ്ഞ താപനില 17°C മുതല്‍ 19°C വരെയും ആയിരിക്കാനാണ് സാധ്യത. നാളെയും ആകാശം മേഘാവൃതമായി തുടരുമെന്നാണ് പ്രവചനം.
ഡല്‍ഹിക്ക് പുറമെ മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കാലാവസ്ഥാ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 15 മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ ജമ്മു കശ്മീര്‍, ലഡാക്ക്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പര്‍വത മേഖലകളില്‍ മഴ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ വിനോദസഞ്ചാരികളും പ്രദേശവാസികളും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
Rain brings relief from the heat in Delhi-NCR, with the IMD forecasting continued showers and strong winds across North Indian states, including J&K and Himachal Pradesh, until March 19.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."