HOME
DETAILS

വാഹന ഉടമകള്‍ക്ക് വന്‍ ആശ്വാസം; ട്രാഫിക് പിഴയില്‍ 50 ശതമാനം ഇളവ്; കര്‍ഷക പെന്‍ഷന്‍ വര്‍ധിപ്പിച്ചു

  
March 15, 2026 | 3:00 AM



 
തിരുവനന്തപുരം: സംസ്ഥാനത്തെ വാഹന ഉടമകള്‍ക്കും കര്‍ഷകര്‍ക്കും വലിയ ആശ്വാസം പകരുന്ന നിര്‍ണായക തീരുമാനങ്ങളുമായി മന്ത്രിസഭാ യോഗം. തീര്‍പ്പ് കല്‍പ്പിക്കാനുള്ള ട്രാഫിക് നിയമലംഘനങ്ങളുടെ പിഴയില്‍ 50 ശതമാനം ഇളവ് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 2024 ഡിസംബര്‍ 31 വരെ ചുമത്തിയിട്ടുള്ള എല്ലാ ട്രാഫിക് പിഴകള്‍ക്കും ഈ ആംനസ്റ്റി സ്‌കീം ബാധകമായിരിക്കും.

പല വാഹന ഉടമകള്‍ക്കും നിരവധി ഇചലാനുകള്‍ കുടിശ്ശികയുള്ളതും ഉയര്‍ന്ന പിഴ തുകയുമൊക്കെ കാരണം തുക അടയ്ക്കുന്നതില്‍ നിന്ന് ആളുകള്‍ പിന്മാറുന്ന സാഹചര്യത്തിലാണ് ഈ നടപടി. ഇതുമൂലം കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനാണ് ഗതാഗത കമ്മീഷണറുടെ ശുപാര്‍ശ അംഗീകരിച്ച് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചത്. ഈ ആനുകൂല്യം ലഭിക്കുന്നതിനായി വാഹന ഉടമകള്‍ 2026 ഏപ്രില്‍ 30ന് മുമ്പായി പിഴത്തുക അടച്ചു തീര്‍ക്കേണ്ടതുണ്ട്.

ഇതോടൊപ്പം തന്നെ സംസ്ഥാനത്തെ ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയിലും വലിയ പ്രഖ്യാപനം ഉണ്ടായിട്ടുണ്ട്. 2021ന് ശേഷം 60 വയസ്സ് തികഞ്ഞ 10,115 കര്‍ഷകര്‍ക്ക് കൂടി പുതുതായി 2,000 രൂപ വീതം പെന്‍ഷന്‍ അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിനായി 24.276 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. നിലവില്‍ പെന്‍ഷന്‍ ലഭിക്കുന്ന 6,201 കര്‍ഷകര്‍ക്ക് പുറമെയാണിത്. കൂടാതെ, പുതുതായി ലഭിച്ച 2,225 അപേക്ഷകള്‍ കൂടി സമയബന്ധിതമായി പരിശോധിച്ച് തീരുമാനമെടുക്കാന്‍ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.


The Kerala Cabinet has announced a 50% waiver on pending traffic fines until the end of 2024 and extended the ₹2,000 monthly pension scheme to over 10,000 additional small-scale farmers.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ മറീനയിലും അൽ സൂഫൂഹിലും ഉഗ്രശബ്ദം; വ്യോമപ്രതിരോധ സംവിധാനം ഭീഷണികളെ തകർത്തു

uae
  •  2 hours ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ് 2026: ഒരുക്കങ്ങൾ പൂർത്തിയായി; തെരഞ്ഞെടുപ്പ് തീയതി ഇന്നോ നാളെയോ പ്രഖ്യാപിക്കും

Kerala
  •  3 hours ago
No Image

ടെലികോം കമ്പനികളുടെ കൊള്ള; രാജ്യസഭയില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ച് രാഘവ് ഛദ്ദ എം.പി

National
  •  3 hours ago
No Image

സമ്മര്‍ദം തുടര്‍ന്ന് സുധാകരന്‍; നാളെ ഡല്‍ഹിയിലേക്കില്ല, ഇടഞ്ഞ് ജില്ലാ നേതൃത്വം

Kerala
  •  3 hours ago
No Image

അര ലക്ഷത്തോളം ഹോട്ടലുകൾ അടച്ചു; തിങ്കളാഴ്ച മുഖ്യമന്ത്രിയുമായി ചർച്ച

Kerala
  •  3 hours ago
No Image

പാചക വാതക പ്രതിസന്ധി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും വ്യാപകം

National
  •  3 hours ago
No Image

സോനം വാങ്ചുക്കിന്റെ കരുതൽ തടങ്കൽ റദ്ദാക്കി കേന്ദ്രം

National
  •  4 hours ago
No Image

ഹോർമുസ് കടലിടുക്ക് തുറന്നു; പക്ഷേ അമേരിക്കയ്ക്കും ഇസ്റാഈലിനും വിലക്ക്: ഇറാൻ നിലപാട് വ്യക്തമാക്കി

International
  •  4 hours ago
No Image

മോദിയുടെ റാലിക്ക് മുന്നോടിയായി ബംഗാളില്‍ ടിഎംസി-ബിജെപി സംഘര്‍ഷം; മന്ത്രിയുടെ വീടിന് നേരെ ആക്രമണം 

National
  •  11 hours ago
No Image

കിരീടം നിലനിർത്താൻ മെസ്സിയും ചരിത്രം കുറിക്കാൻ റൊണാൾഡോയും; ലോകകപ്പിന് മുമ്പ് മിന്നും ഫോമിൽ ഇതിഹാസങ്ങൾ

Football
  •  11 hours ago