പ്രഭാതഭക്ഷണത്തിന് നെല്‍കൃഷിയിറക്കി; വിദ്യാര്‍ഥികള്‍ കൊയ്തെടുത്തത് നൂറുമേനി
കൊണ്ടോട്ടി:സ്കൂളിലെ പ്രഭാതഭക്ഷണത്തിനുള്ള പൊടിയരിക്ക് തരിശുഭൂമിയില്‍ നെല്‍കൃഷിയിറക്കിയ വിദ്യാര്‍ഥികള്‍ കൊയ്തെടുത്തത് നൂറുമേനി. കരിപ്പൂര്‍ എം.ഐ.എ.എം.എല്‍.പി സ്കൂളിലെ വിദ്യാര്‍ഥികള്‍ ചെറളപ്പാടത്ത് ഇറക്കിയ നെല്‍കൃഷിയാണ് നാട്ടുകാരും സ്കൂളും തദ്ദേശ പ്രതിനിധികളും ചേര്‍ന്ന് ഉത്സവാന്തരീക്ഷത്തില്‍ കൊയ്തെടുത്തത്.
ചെറളപ്പാടത്ത് രണ്ടര ഏക്കറിലധികം വരുന്ന സ്ഥലത്താണ് വിദ്യാര്‍ഥികള്‍ നെല്‍കൃഷിയിറക്കിയത്. കാഞ്ചന എന്ന കുറിയ ഇനം നെല്ലാണ് വിഷരഹിത ഭക്ഷണത്തിന്റെ ഭാഗമായി കൃഷിചെയ്തിരുന്നത്.ഇതോടൊപ്പം വിവിധ ഇനം പച്ചക്കറികളും വിദ്യാലയത്തില്‍ കൃഷിചെയ്തുവരുന്നുണ്ട്.
കൊയ്ത്തുത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം സെറീന ഹസീബ് അധ്യക്ഷയായി. ബ്ലോക്ക് അംഗം അമ്പലഞ്ചേരി സുലൈഖ, പി.ടി.എ പ്രസിഡന്റ് പാലേരി അറുമുഖന്, പ്രധാനാധ്യാപകന് വി.ടി പ്രഭാകരന്, ടി. ജസ്ലി,പള്ളിക്കല്‍ കാര്‍ഷിക വികസന ഓഫിസര്‍ വിനോദ്, കെ.പി അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍, വി.സുബ്രഹ്മണ്യന്, ഉമ്മര്‍, കെ.കെ മുഹമ്മദലി, കെ.മുഹമ്മദ്മാസ്റ്റര്‍, കെ.വീരാന്‍ഹാജി, ആരിഫ, അഭിലാഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."