രോഗം വന്ന നായ്ക്കളെ പാതയോരത്തു തള്ളുന്നു; ജനം ദുരിതത്തില്‍
ദേശീയപാതയോരത്തുള്ള ഞാണങ്കൈയിലും ദേശീയപാതയില്‍ നിന്നുള്ള ചീമേനി റോഡരികില്‍ കണ്ണാടിപ്പാറയിലും മാലിന്യം തള്ളുന്നതിനെതിരേ ജനങ്ങള്‍ പ്രതിഷേധത്തിലാണ്. ഇതിനിടയിലാണ് നായ്ക്കളെ തള്ളുന്നതും പതിവായത്
ചെറുവത്തൂര്‍: രോഗം ബാധിച്ചു അവശതയുള്ള നായ്ക്കളെ പാതയോരത്ത് ഉപേക്ഷിക്കുന്നത് ജനങ്ങള്‍ക്കു ദുരിതമാകുന്നു. കണ്ണാടിപ്പാറ, ഞാണങ്കൈ എന്നിവിടങ്ങളിലാണ് വളര്‍ത്തുനായ്ക്കളെ ഉപേക്ഷിക്കുന്നത്. ഒരാഴ്ചയ്ക്കിടയില് ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ട മൂന്നു നായ്ക്കളാണു ചത്തത്. നാട്ടുകാരാണ് ഇവയെ കുഴിച്ചു മൂടിയത്.
ദേശീയപാതയോരത്തുള്ള ഞാണങ്കൈയിലും ദേശീയപാതയില്‍ നിന്നുള്ള ചീമേനി റോഡരികില്‍ കണ്ണാടിപ്പാറയിലും മാലിന്യം തള്ളുന്നതിനെതിരേ ജനങ്ങള്‍ പ്രതിഷേധത്തിലാണ്. ഇതിനിടയിലാണ് നായ്ക്കളെ തള്ളുന്നതും പതിവായത്. കഴുത്തില്‍ ചങ്ങലയോടു കൂടിയാണു രണ്ടു നായ്ക്കളെ കണ്ടെത്തിയത്.
വീടുകളിലെ വളര്‍ത്തുനായകള്‍ക്കു രോഗം വരുമ്പോള്‍ കൊണ്ടു തള്ളുകയാണെന്നു നാട്ടുകാര്‍ പറയുന്നു. മാലിന്യം തള്ളുന്നതു കാരണം ഈ പ്രദേശത്ത് അലഞ്ഞു തിരിയുന്ന നായ്ക്കളുടെ ശല്യവും രൂക്ഷമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."