HOME
DETAILS

ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ശിലകളെ തകർക്കാൻ അനുവദിക്കില്ല: പ്രതിരോധ സദസ്സ്

  
backup
January 28 2020 | 02:01 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b5%bb-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%98%e0%b4%9f%e0%b4%a8%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%9f%e0%b4%bf%e0%b4%b8%e0%b5%8d

     റിയാദ്: ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ശിലകളെ തകർക്കുവാനുള്ള ഫാഷിസ്റ്റ് ശക്തികളുടെ ഗൂഢനീക്കങ്ങളെ ജനാധിപത്യ – മതേതര വിശ്വാസികൾ ചേർന്ന് നിന്ന് ചെറുത്ത് തോൽപ്പിക്കുമെന്ന് റിയാദ് ക്രിയേറ്റീവ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കപ്പെട്ട പ്രതിരോധ സദസ് പ്രഖ്യാപിച്ചു. ഭരണഘടനയോട് ചേർന്ന് നിൽക്കുക, ഫാഷിസത്തെ ചെറുത്ത് തോൽപ്പിക്കുക’ എന്ന പ്രമേയത്തിൽ നടത്തിയ പരിപാടി പ്രമുഖ എഴുത്തുകാരനും വാഗ്മിയുമായ സുഫ് യാൻ അബ്ദുസലാം ഉദ്ഘാടനം ചെയ്തു. ഇന്ത്യ എന്ന സുന്ദരമായ ആശയത്തെ തകർക്കുവാനുള്ള ശ്രമങ്ങളെ ഇന്ത്യൻ ഭരണ ഘടന ഉയർത്തിപ്പിടിച്ചു കൊണ്ടു തന്നെയാണ് പ്രതിരോധിക്കേണ്ടതെന്ന് അദ്ദേഹം അഭിപ്രായ പ്പെട്ടു.

      രാജ്യത്തിന്റെ എഴുപത്തൊന്നാം റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട സദസ്സിൽ ഡൽഹി കെ.എം.സി.സി ജനറൽ സെക്രട്ടറി കെ കെ മുഹമ്മദ് ഹലീം മുഖ്യാതിഥിയായി. ജനാധിപത്യ മതേതര റിപ്പബ്ലിക്കായ ഇന്ത്യയുടെ ബഹുസ്വരതക്ക് നേരെയുള്ള കടന്നുകയറ്റ മായതിനാലാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായി ജാതി-മത-രാഷ്ട്രീയ വൈജാത്യങ്ങൾ ക്കതീതമായി ഇന്ത്യൻ ജനത പ്രതിരോധം തീർക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. റിയാദ് ക്രിയേറ്റീവ് ഫോറം ചെയർമാൻ അഡ്വ.പി.കെ.ഹബീബ് റഹ്‌മാൻ മോഡറേറ്ററായ ചടങ്ങിൽ കൺവീനർ ആരിഫ് മോങ്ങം ഇന്ത്യൻ ഭരണഘടനയുടെ ആമുഖം സദസിൽ വായിച്ചു കേൾപ്പിച്ചു. റിയാദിലെ വിവിധ സാമൂഹ്യ-സാംസ്കാരിക- മാധ്യമ കൂട്ടായ്മകളെ പ്രതിനിധീകരിച്ച്‌ സത്താർ താമരത്ത്, അഡ്വ.അബ്ദുൽ ജലീൽ, അലവിക്കുട്ടി ഒളവട്ടൂർ, ജയൻ കൊടുങ്ങല്ലൂർ, നജീം കൊച്ചുകലുങ്ക്, സഹൽ ഹാദി, ബഷീർ രാമപുരം, എഞ്ചിനീയർ ഉമർ ശരീഫ് എന്നിവർ സംസാരിച്ചു. നബീൽ പയ്യോളി സ്വാഗതവും ഷാജഹാൻ പടന്ന നന്ദിയും പറഞ്ഞു. മുജീബ് പൂക്കോട്ടൂർ, നൂറുദ്ദീൻ കണ്ണൂർ, ഉബൈദ് തച്ചമ്പാറ, റിയാസ് ചൂരിയോട്, യാസർ ഹികമി, ശിഹാബ് മണ്ണാർക്കാട് നേതൃത്വം നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണവിലയില്‍ ഈ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇന്ത്യയെ മറികടന്നോ? വാസ്തവം ഇതാണ്

latest
  •  24 days ago
No Image

ഹൈക്കോടതിയുടേത് അന്തിമ വിധിയല്ല; രാജിയില്ല, തന്റെ ഭാഗം കേട്ടില്ലെന്ന് സജി ചെറിയാന്‍

Kerala
  •  24 days ago
No Image

ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; വില വര്‍ധന 13 വര്‍ഷത്തിനു ശേഷം

Kerala
  •  24 days ago
No Image

കോഴിക്കോട്-മാവൂര്‍ റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

Kerala
  •  24 days ago
No Image

സജി ചെറിയാന് തിരിച്ചടി; ഭരണഘടന വിരുദ്ധ പരാമര്‍ശത്തില്‍ തുടരന്വേഷണത്തിന് ഉത്തരവ്

Kerala
  •  24 days ago
No Image

Career in Canada: കാനഡ നോക്കുന്നുണ്ടോ? 2025ല്‍ ഏറ്റവും ഡിമാന്റുള്ള ജോലികള്‍ ഇവയാണ്

Abroad-career
  •  24 days ago
No Image

മുന്നണികളുടെ നെഞ്ചിടിപ്പേറ്റി പോളിങ് ശതമാനം; 70 കടന്ന ആശ്വാസത്തിൽ യു.ഡി.എഫ്  

Kerala
  •  24 days ago
No Image

വനിത സിവില്‍ പൊലിസ് ഓഫിസറെ എസ്‌ഐ പീഡിപ്പിച്ചു; വീട്ടിലെത്തിയും ഉപദ്രവിച്ച ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  24 days ago
No Image

അറ്റകുറ്റപ്പണികള്‍ക്കായി ഹാര്‍ബര്‍ പാലം ഇന്ന് അടയ്ക്കും

Kerala
  •  24 days ago
No Image

മുനമ്പം വഖ്ഫ് ഭൂമി: ഫാറൂഖ് കോളജ് അധികൃതരുടെ മൗനം സംശയാസ്പദമെന്ന് അബ്ദുല്‍ ഹക്കീം അസ്ഹരി

Kerala
  •  24 days ago