മദീനയിലേക്കു വന്ന പാക്ക് വിമാനത്തില്‍ ഏഴു യാത്രക്കാര്‍ നിന്നു യാത്ര ചെയ്തു
ജിദ്ദ : കറാച്ചിയില്‍നിന്ന് സഊദി അറേബ്യയിലേക്ക് പോയ പാക്കിസ്ഥാന് എയര്‍ലൈന്‍സ് വിമാനത്തില്‍ ഏഴു പേര് നിന്നു കൊണ്ട് യാത്ര ചെയ്തത് ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായെന്ന് റിപ്പോര്‍ട്ട്.
സംഭവത്തെ പറ്റി സമഗ്ര അന്വേഷണം നടത്താന്‍ പാക്ക് വ്യാമയോന മന്ത്രാലയം ഉത്തരവിട്ടു.
ജനുവരി 20ന് കറാച്ചി-മദീന റൂട്ടില്‍ പറന്ന പികെ-743 എന്ന വിമാനത്തിലാണ് മൂന്നു മണിക്കൂറില്‍ കൂടുതല്‍ സമയമുള്ള യാത്രയില്‍ ഏഴു പേര് നിന്നാണ് യാത്ര ചെയ്തതെന്ന് പാക്ക് മാധ്യമം ദ് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തത്.
ജീവനക്കാര്‍ ഉള്‍പ്പെടെ 409 യാത്രക്കാര്‍ക്കുള്ള സീറ്റാണ് വിമാനത്തിലുള്ളത്. എന്നാല്‍ സംഭവദിവസം 416 മദീനയിലേക്ക് യാത്ര ചെയ്തുവെന്നാണ് കണ്ടെത്തല്‍. അധികമായി വിമാനത്തില്‍ പ്രവേശിച്ച ഏഴ് യാത്രക്കാര്‍ക്കും കയ്യെഴുത്തിലുള്ള ബോര്‍ഡിങ് പാസുകളാണ് നല്കിയതത്രേ.
ഓക്സിജന്‍ മാസ്കുകള്‍ ഉള്‍പ്പെടെ ഒരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് ഏഴുപേര്‍ യാത്ര ചെയ്തത്. യാത്രയില്‍ ഇത് അറിഞ്ഞില്ലെന്നും ടേക്ക് ഓഫിനു ശേഷമാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്നും പൈലറ്റ് വ്യക്തമാക്കിയത്. തുടര്‍ന്ന് തല്ക്കാലം യാത്രക്കാരോട് സഹകരിച്ച് ഇരിക്കാനായിരുന്നു പൈലറ്റിന്റെ മറുപടി .
വിമാനം ടേക്ക് ഓഫ് ചെയ്തു പ്രധാന വാതില്‍ അടയ്ക്കുന്നതിന് മുന്‍പ് ജീവനക്കാര്‍ ഇക്കാര്യം പറഞ്ഞിരുന്നില്ല. പിന്നീട് ഉണ്ടായിരുന്ന ഏക മാര്‍ഗം വിമാനം തിരികെ കറാച്ചിയില്‍ ഇറക്കുക എന്നതായിരുന്നു. പക്ഷേ, അതിന് ഒരുപാട് ഇന്ധനം ആവശ്യമാണെന്നും ക്യാപ്റ്റന്‍ അന്‍വര്‍ ആദില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."